പ്രധാന മന്ത്രിക്ക് ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ ട്വീറ്റ്;തന്റെ കൈവശമുള്ള നിരോധിക്കപ്പെട്ട നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സഹായിക്കണമെന്നാവശ്യം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ ട്വീറ്റ്.തന്റെ കൈവശം 10,000 രൂപയുടെ നിരോധിക്കപ്പെട്ട നോട്ടുകള്‍ ഉണ്ടെന്നും ഇത് മാറ്റിയെടുക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് സ്വന്തം കൈപ്പടയിലുള്ള കത്ത് അവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനുമാണ് കത്ത്.

ബംഗ്ലാദേശ് സ്വദേശിയായ ഇവരെ ജോലിവാഗ്ദാനം നല്‍കി ചിലര്‍ ഇന്ത്യയിലെത്തിച്ച് മറ്റുള്ളവര്‍ക്ക് വില്‍ക്കുകയായിരുന്നു. പൂനെയിലെ വേശ്യാലയത്തിലായിരുന്നു കുറേക്കാലം അവിടെ നിന്നുള്ള ആകെ സമ്പാദ്യമായ 10,000 രൂപ മാറ്റിയെടുക്കാനാണ് ഇപ്പോള്‍ ഈ ശ്രമം.
ഇന്ത്യയിലെത്തുന്നതിന് മുന്‍പ് താന്‍ വിവാഹിതയായിരുന്നുവെന്ന് യുവതി പറയുന്നു. മൂന്ന് വര്‍ഷം മാത്രമായിരുന്നു ആ ദാമ്പത്യത്തിന്റെ ആയുസ്. വിവാഹമോചനത്തിന് ശേഷം ബംഗ്ലാദേശിലെ ഒരു ഫാക്ടറിയില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തു. മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇന്ത്യയില്‍ ലഭിക്കുമെന്ന് പറഞ്ഞത് വിശ്വസിച്ചാണ് ചതിയില്‍ പെട്ടതെന്നും ആദ്യം ബംഗളുരുവിലും പിന്നീട് പൂനെയിലുമെത്തിയെന്നും യുവതി പറയുന്നു.കഴിഞ്ഞവര്‍ഷമാണ് പീഡനങ്ങളില്‍ നിന്ന് യുവതി രക്ഷപ്പെട്ടത്.