പ്രഭാസിന് ഒരപൂര്‍വ്വ നേട്ടം കൂടി അതും രജനിക്കും കമലിനും പോലും നേടാനാകാത്തത്

സൂപ്പര്‍ ഹിറ്റ് ചിത്രം ബാഹുബലി സകല കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തി മുന്നേറുന്നതിനിടെ ഒരു അപൂര്‍വ നേട്ടം കൂടി വന്നെത്തിയതിന്റെ സന്തോഷത്തിലാണ് ്പ്രഭാസ്. ലോക പ്രശസ്തരുടെ മെഴുകു പ്രതിമകള്‍ സൂക്ഷിക്കുന്ന ബാങ്കോക്കിലെ മാഡം ത്യുസാഡ്‌സ് മൂസിയത്തില്‍ പ്രഭാസിന്റെ മെഴുകു പ്രതിമയും ഇനി കാണാം.

ഇതോടെ മാഡം ത്യുസാഡ്‌സില്‍ ഇടം പിടിക്കുന്ന ആദ്യ തെന്നിന്ത്യന്‍ താരമെന്ന ബഹുമതിയും ഇനി പ്രഭാസിനു സ്വന്തം. രജനീ കാന്തിനും കമലഹാസനും പോലും സാധിക്കാതിരുന്ന കാര്യമാണ് ഇപ്പോള്‍ പ്രഭാസിലൂടെ വന്നെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് പ്രതിമയുടെ നിര്‍മ്മാണം തുടങ്ങിയത്. ഒരു വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ പ്രതിമ ഇപ്പോള്‍ അനാച്ഛാദനം ചെയ്യാനിരിക്കുകയാണ് മ്യൂസിയം. പ്രതിമ നിര്‍മ്മാണത്തിന്റെ ഭാഗമായി മ്യൂസിയത്തിന്റെ അണിയറപ്രവര്‍ത്തകരും ശില്‍പ്പികളും പ്രഭാസിനെ ഹൈദരാബാദിലെത്തി കണ്ടിരുന്നു. 350 ഫോട്ടോകളും ശരീരത്തിന്റെ ഭാരവും ഉയരവും ഉള്‍പ്പെടെ കണക്കുകള്‍ തിട്ടപ്പെടുത്തി തിരിച്ചു പോകുകയായിരുന്നു.

മ്യൂസിയത്തില്‍ ഇടം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇതിനു കാരണം ഈരാധകരടെ സ്‌നേഹം മാത്രമാണെന്നും പ്രഭാസ് തന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

അമിതാഭ് ബച്ചന്‍,ഷാരൂഖ് ഖാന്‍, ഐശ്വര്യാറായ്,ഹൃതിക് റോഷന്‍,കീനാ കപൂര്‍, കത്രീനാ കൈഫ്,മാധുരീ ദീക്ഷിത് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ പ്രതിമകളാണ് നിലവില്‍ മാഡം ത്യുസാഡ്‌സ് മെഴുക് മ്യൂസിയത്തില്‍ ഉള്ളത്.