വിഎസിനു ശമ്പളം കിട്ടിയിട്ട് 10മാസം; എങ്ങനെ നല്‍കണമെന്ന് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്റെ അധ്യക്ഷ പദവി ഏറ്റെടുത്ത് 10 മാസം തികഞ്ഞിട്ടും വി.എസ്.അച്യുതാനന്ദനും അംഗങ്ങള്‍ക്കും ശമ്പളം നല്‍കി തുടങ്ങിയിട്ടില്ല എന്ന് മുഖ്യ മന്ത്രി. പ്രതിപക്ഷ അംഗം റോജി എം. ജോണ്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ ഇക്കാര്യം അറിയിച്ചത്.
ആനുകൂല്യങ്ങള്‍ എങ്ങനെ നല്‍കണമെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.ഏറെ നാടകീയതകള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 18നായിരുന്നു വി.എസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.