മതേതര സംഗമമായി ശാന്തിഗിരി സൗഹ്യദക്കൂട്ടായ്മ

തിരുവനന്തപുരം: മതസൗഹ്യദത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ശാന്തിഗിരി നടത്തിയ സൗഹ്യദക്കൂട്ടായ്മ വ്യത്യസ്തമായി. സമൂഹത്തിന്റെ വിവിധതലങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ കുടുംബസമേതം ഒഴുകിയെത്തി. മന്ത്രിമാരെയും എം.എല്‍.എ മാരെയും ജനപ്രതിനിധികളെയും ആത്മീയ നേതാക്കനമാരെയും കലാകാരന്മാരെയും സാംസ്‌കാരിക നായകന്മാരെയും ഔദ്യോഗിക പ്രമുഖരെയും കൊണ്ട് പരിപാടി നടന്ന ശ്രീമൂലം ക്ലബ് നിറഞ്ഞു. പരസ്യങ്ങള്‍ ഒഴിവാക്കിയാണ് കൂട്ടായ്മ നടന്നത്. അതിഥികളോട് പരിചയവും സ്നേഹവും പങ്കുവെച്ച് ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം സ്വാമിയും സന്യാസിമാരും എല്ലായിടത്തും ഓടിനടന്നു. പതിവില്‍ നിന്നും വിപരീതമായി വേദി മധ്യഭാഗത്തായാണ് കേന്ദ്രീകരിച്ചത്. ഫ്യൂഷന്‍ ഉള്‍പ്പടെ സ്റ്റേജിന് പിറകിലാണ് ക്രമീകരിച്ചത്. അതുകൊണ്ട് ആരും മുന്നുലോ പിന്നിലോ അല്ലാത്ത പ്രതീതിയാണ് സ്യഷ്ടിച്ചത്. അതിഥികളായിയെത്തിയവര്‍ പരസ്പരം തമാശ പറഞ്ഞും ചര്‍ച്ചകള്‍ ചെയ്തും കൂട്ടായ്മക്കു മിഴിവേകി. പങ്കാളിത്തം കൊണ്ട് തലസ്ഥാന നഗരത്തിന്റെ പരിഛേദമായി കൂട്ടായ്മ മാറി. ആശ്രമത്തില്‍ നിന്നും എത്തിച്ച വിഭവ സമ്യദ്ധമായ സസ്യാഹാരം എല്ലാവര്‍ക്കും നന്നേ ത്യപ്തിപ്പെട്ടു.

കൂട്ടായ്മയില്‍ മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്‍, കെ. ടി. ജലീല്‍, ജെ. മേഴ്സിക്കുട്ടിയമ്മ, എം. എം.മണി, കടന്നപ്പളളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാി, മുന്‍ ഡെപ്യൂട്ടി സ്പീകര്‍ പാലോട് രവി, മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍, അനൂപ് ജേക്കബ്,വി.എസ്.ശിവകാമുര്‍, കെ.സി.ജോസഫ്, എം.കെ.മുനീര്‍, മോന്‍സ് ജോസഫ്, യു.എ.ഇ കൗണ്‍സില്‍ ജനറല്‍ ഓഫ് കേരള ജമാല്‍ എച്ച്. ആര്‍. അല്‍സാബി, എം.എല്‍.എ മാരായ കെ വി അബ്ദുള ഖാദര്‍, വി അബ്ദു റഹിമാന്‍, പാറയ്ക്കല്‍ അബ്ദുള്ള, പി ഐഷ പോറ്റി, കെ അന്‍സലാന്‍, എ എം ആരിഫ്, സി കെ ആശ, കെ ബാബു, പി കെ ബഷീര്‍, ഇ എസ് ബിജിമോള്‍ , കെ ദാസന്‍, ബി ഡി ദേവസ്സി, കെ കൃഷ്ണന്‍ കുട്ടി, കോവൂര്‍ കുഞ്ഞുമോന്‍, വി കെ സി മുഹമ്മദ് കോയ, ഡി കെ മുരളി, എം നൗഷാദ്, എ പ്രദീപ് കുമാര്‍, കെ ഡി പ്രസേനന്‍, യു പ്രതിഭ ഹരി, പുരുഷന്‍ കടലുണ്ടി, മുരളി പെരുനല്ലി, സി കെ നാണു, ആര്‍ രാജേഷ്, ടി വി രാജേഷ്, രാജു എബ്രഹാം, ആര്‍ രാമചന്ദ്രന്‍, മുല്ലക്കര രത്നാകരന്‍, എസ് ശര്‍മ്മ, സണ്ണി ജോസഫ്, കെ സുരേഷ് കുറുപ്പ്, പി ടി തോമസ്, കെ വി വിജയദാസ്, ഇ കെ വിജയന്‍, എന്‍ വിജയന്‍ പിള്ള, എം വിന്‍സന്റ് മുന്‍ എം പിമാരായ ടി എന്‍ സീമ, എന്‍ പീതാംബര കുറുപ്പ്, മേയര്‍ അഡ്വ. വി കെ പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ പത്മശ്രീ ജേതാക്കളായ ഡോ. ജെ ഹരിന്ദ്രന്‍ നായര്‍, ഡോ. വിജയരാഘവന്‍, ഡോ പി ഗോപിനാഥന്‍ നായര്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, ജസ്റ്റിസ് കെ ആര്‍ ഉദയഭാനു, ജസ്റ്റിസ് ഡി ശ്രീദേവി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാകൃഷ്ണന്‍, അജയ് തറയില്‍ , ചെറിയാന്‍ ഫിലിപ്പ്, പി എച്ച് കുര്യന്‍ ഐ എ എസ് , വിഴിഞ്ഞം തുറമുഖം സി ഇ ഒ സന്തോഷ് കുമാര്‍ മഹാപത്ര, ജന ഔഷധിയോജന ഡയറക്ടര്‍ ജനറല്‍ റോഹിത് മെഹ്റ, പാളയം ഇമാം സുബൈര്‍ മൗലവി

ഫാ. യുജിന്‍ പെരേര, സ്വാമി ശുഭകാനന്ദ, കൗണ്‍സിലര്‍ പാളയം രാജന്‍, ഐ എ എസ് റിട്ട. അയ്യപ്പന്‍, ഡോ. ഡെവിന്‍ പ്രഭാകര്‍, ടൂണ്‍സ് അനിമേഷന്‍ ഇന്ത്യ സി ഇ ഒ പി ജയകുമാര്‍, പത്തനാപുരം ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, ബീമാ പള്ളി റഷീദ്, ഷാഹിദ കമാല്‍, കൊട്ടാരക്കര പൊന്നച്ചന്‍, ഐ എസ് എം ഡയറക്ടര്‍ ഡോ അനിതാ ജേക്കബ്, സെന്റ് തോമസ് സ്‌കൂള്‍ സെക്രട്ടറി ഡോ രാജന്‍ വര്‍ഗ്ഗീസ്, ട്രഷറര്‍ മാത്യു ജോണ്‍, മാര്‍ത്തോമസ് സഭാ ട്രസ്റ്റി അഡ്വ പി പ്രകാശ് പി തോമസ്, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, സംഗീതജ്ഞ പ്രൊഫ. കെ ഓമനക്കുട്ടി, ചലച്ചിത്ര താരങ്ങളായ മധുപാല്‍, ടി പി മാധവന്‍, താരകല്യാണ്‍, അനില ശ്രീകുമാര്‍, പിന്നണി ഗായകരായ ജി വേണുഗോപാല്‍, അപര്‍ണ, രവിശങ്കര്‍, സംവിധായകരായ രാജീവ് അഞ്ചല്‍, സജിന്‍ലാല്‍, ഛായഗ്രാഹകരായ എം ജെ രാധാകൃഷ്ണന്‍, എസ് കുമാര്‍, സണ്ണി ജോസഫ്, നിര്‍മ്മാതാവ് സിയാദ് കോക്കര്‍ എഴുത്തുകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍, എബി ജോര്‍ജ്ജ്, കിംസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇഎം നജീബ്, എസ് ഐ പ്രോപര്‍ട്ടീസ് മാനേജിംഗ് ഡയറക്ടര്‍ എ്സ് എന്‍ രഘുചന്ദ്രന്‍ നായര്‍, നെയ്യാറ്റിന്‍കര സനല്‍, അഡ്വ എ എ റഹീം, സി കെ പത്മനാഭന്‍, അഡ്വ വിവി രാജേഷ്, കരമന ജയന്‍, അഡ്വ ജെ ആര്‍ പത്മകുമാര്‍, സി ശിവന്‍ കുട്ടി, എം ബാലമുരളി, അഡ്വ എ അബ്ദുള്‍ കരീം, എബ്രഹാം തോമസ് പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ജയ്ഹിന്ദ് സി ഇ ഒ കെ പി മോഹനന്‍, മംഗളം സി ഇ ഒ അജിത് കുമാര്‍, മലയാള മനോരമ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ മാര്‍ക്കോസ് എബ്രഹാം, അമൃത ടിവി റസിഡന്റ് എഡിറ്റര്‍ ജി കെ സുരേഷ് ബാബു, മാതൃഭൂമി അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് കൂട്ടായ്മയുടെ ഭാഗമായി പ്രശ്സ്ത കലാകാരന്‍മാരായ വിനയന്‍, വരുണ്‍, ഷൈന്‍ ജോസ്, അജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ സംഗിത വിരുന്നും നടന്നു. മെയ് 6നു ശാന്തിഗിരിയില്‍ നടക്കുന്ന നവോലിജ്യോതിര്‍ദിനത്തോടനുബന്ധിച്ചാണ് സൗഹ്യദ കൂട്ടായ്മ നടത്തിയത്. ഗുരു ആദിസങ്കല്‍പ്പത്തില്‍ ലയിച്ച നാളെ രാവിലെ രാവിലെ 5 ന് നടക്കുന്ന പ്രത്യേക പുഷ്പാഞ്ജലിയോടെ സര്‍വ്വമംഗളസുദിന ആഘോഷങ്ങള്‍ ആരംഭിക്കും. രാവിലെ 6 മണിയുടെ ആരാധനയ്ക്കുശേഷം അഖണ്ഡനാമ ജപത്തോടെ താമരപര്‍ണശാലയ്ക്കുമുന്നില്‍ ധ്വജം ഉയര്‍ത്തും. രാവിലെ 11 ന് നടക്കുന്ന നവഒലി ജ്യോതിര്‍ദിന സമ്മേളനം ശ്രിലങ്കന്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രഞ്ജിത്ത് മദ്ദുമ ബണ്ഡാരെ ഉദ്ഘാടനം ചെയ്യും. സി ദിവാകരന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശ്രിലങ്കയില്‍ നിന്നുള്ള പ്രത്യേക മന്ത്രിസംഘം പങ്കെടുക്കും. വൈകിട്ട് നാലിന് റിസര്‍ച്ച് സോണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കേരള യു എ ഇ കോണ്‍സുലേറ്റര്‍ ജനറല്‍ ഹിസ് എക്സലന്‍സി ജമാല്‍ എച്ച് ആര്‍ അല്‍സാബി മുഖ്യാതിഥിയാവും. വൈകിട്ട് 6 ന് ദീപ പ്രദക്ഷിണവും തുടര്‍ന്ന് വിശ്വസംസ്‌കൃതി കലാരംഗത്തിന്റ ആഭിമുഖ്യത്തില്‍ കലാപരിപാടികളും അരങ്ങേറും.