കേരള കോണ്‍ഗ്രസ് എമ്മിനുള്ള പിന്തുണ പ്രാദേശിക വിഷയം മാത്രം;രാഷ്ട്രീയ സഖ്യമായി അതിനെ മുന്നോട്ടു കൊണ്ടുപോകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് പിന്തുണ നല്‍കി എന്നത് പ്രാദേശിക വിഷയം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അത് രാഷ്ട്രീയ സഖ്യമല്ല. അങ്ങനെ മുന്നോട്ട് കൊണ്ടുപോകില്ല.മാണി വിഭാഗത്തെ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചത് തെരഞ്ഞെടുപ്പ് നീക്കുപോക്ക് മാത്രമാണെന്നും കോടിയേരി പറഞ്ഞു.
ഐക്യ ജനാധിപത്യ മുന്നണി രൂപം കൊണ്ടത് ഇടതുപക്ഷ വിരുദ്ധ മുന്നണിയായാണ്. കോട്ടയത്തെ ജില്ലാ ഘടകം ഒരു നിലപാട് സ്വീകരിച്ചു അതൊരു രാഷ്ട്രീയ സഖ്യമായി മുന്നോട്ട് കൊണ്ടുപോകില്ല കോടിയേരി പറഞ്ഞു.
കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെടുത്ത തീരുമാനങ്ങളിലൊന്ന് യുഡിഎഫിനേയും ബിജെപിയേയും പരാജയപ്പെടുത്തുന്നതിനായി ഇവരൊഴികെയുള്ളവരേയും സഹകരിക്കാന്‍ സാധിക്കുന്ന ഗ്രൂപ്പുകളേയും പിന്തുണക്കുക എന്നതായിരുന്നുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.