കെആര്‍കെയ്ക്ക് പണി: കീടാണു നുഴഞ്ഞുകയറും മുമ്പ് ഡെറ്റോള്‍ ഒഴിച്ച് റാണ

മോഹന്‍ലാലിനെതിരെയും, ബാഹുബലി സിനിമയ്ക്കെതിരെയും അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി മാധ്യമങ്ങളില്‍ ഇടം നേടിയെടുത്ത കെആര്‍കെയെ, ബാഹുബലിയില്‍ വില്ലന്‍ വേഷം ചെയ്ത റാണ ദഗുപതി ട്വിറ്ററില്‍ ബ്ലോക്ക് ചെയ്‌തെന്നു പുതിയ പബ്ലിസിറ്റി സ്റ്റണ്ട്.

റാണയെ പരസ്യമായി വിമര്‍ശിച്ച് കെആര്‍കെ രംഗത്ത് വന്നിരിക്കുന്നത്. റാണ ബുദ്ധിയില്ലാത്തവനും വിഡ്ഢിയുമാണെന്ന് പറഞ്ഞാണ് അധിക്ഷേപം. തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്‌തെന്ന് മനസിലാക്കിയപ്പോഴാണ് കെആര്‍കെ പരസ്യമായി രംഗത്ത് എത്തിയത്. റാണ തന്നെ ബ്ലോക്ക് ചെയ്‌തെന്ന് പറഞ്ഞ് സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് കെആര്‍കെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം സംഭവത്തില്‍ റാണയ്ക്ക് പിന്തുണയുമായി ആരാധകരും രംഗത്ത് എത്തി. ബുദ്ധിയില്ലാത്തത് കൊണ്ടല്ല ബുദ്ധിമാനയാത് കൊണ്ടാണ് തന്നെപ്പോലൊരു കൃമിയെ ബ്ലോക്ക് ചെയ്തതെന്നും, കീടാണു നുഴഞ്ഞു കയറുന്നതിന് മുന്‍പ് തന്നെ റാണ ഡെറ്റോള്‍ ഒഴിച്ചെന്നുമുള്ള ആരാധകരുടെ കമന്റുകളും റാണയ്ക്കു ലഭിക്കുന്നുണ്ട്.