പിന്‍ കോഡുകള്‍ കഥ പറയുമ്പോള്‍…നഷ്ടപ്പെട്ട പ്രതാപത്തെക്കുറിച്ച് ഇനിയെങ്കിലും ഒന്നറിയാം…
1972ലാണ് പോസ്റ്റല്‍ ഇന്‍ഡക്‌സ് നമ്പര്‍ അഥവാ പിന്‍കോഡ് എന്നത് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടുന്നത്. ശ്രീറാം ഭികാജി വേലങ്കാര്‍ എന്നയാളായിരുന്നു അതിനു പിന്നില്‍. സന്ദേശങ്ങള്‍ അടങ്ങിയ കുറിപ്പുകള്‍ തരം തിരിക്കുന്നതിനുള്ള എളുപ്പത്തിനു വേണ്ടി ആയിരുന്നു ഇത്തരത്തില്‍ ഒരു ശ്രമം.
ഒരേ പ്രദേശത്ത് ഒരേ അഡ്രസ്സില്‍ ഒരേ പേരില്‍ ഒന്നിലധികം ആളുകള്‍ വരിക എന്നതും വിവിധ ഭാഷകളില്‍ എഴുതിയ സന്ദേശങ്ങള്‍ ഒന്നിച്ചെത്തിയതും അതിലെല്ലാമുപരി അത്ര സുഖകരമല്ലാത്ത കയ്യക്ഷരത്തില്‍ അഡ്രസ്സുകള്‍ ആലേഖനം ചെയ്യപ്പെട്ടതുമെല്ലാം കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കി. അത് വിവിധ ഭാഷകളിലെ തെറ്റായ അഡ്രസ്സുകളിലേയ്ക്ക് ദൂതനെ നയിച്ചു. ഇതു പരിഹരിക്കാനായി ലക്ഷ്യസ്ഥാനത്തിനു പിന്‍ നമ്പറുകള്‍ അനുവദിച്ചു.
എങ്ങനെയാണ് കോഡിങ്ങ് രൂപകല്‍പ്പന എന്നറിയാമോ?
രാജ്യത്തെ ഒന്‍പതു മേഖലകളായി തരം തിരിച്ചു. അതില്‍ എട്ടെണ്ണത്തെ ഭൂമിശാസ്ത്രപരമായിട്ടും മറ്റൊന്നിനെ മിലിട്ടറിക്കും വേണ്ടി ആയിരുന്നു.
മേഖലകള്‍
1.ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി.
2.ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്.
3.രാജസ്ഥാന്‍, ഗുജറാത്ത്.
4.മധ്യപ്രദേശ്, ചത്തീസ്ഗഢ്,മഹാരാഷ്ട്ര.
5.തെലുങ്കാന, ആന്ധ്രപ്രദേശ്,കര്‍ണ്ണാടക.
6.തമിഴ്‌നാട്, കേരളം.
7.വെസ്റ്റ് ബംഗാള്‍, ഒറീസ.
8.ബീഹാര്‍, ജാര്‍ഖണ്ഡ്.
9. ആര്‍മി പോസ്റ്റല്‍ സര്‍വീസ് എന്നിങ്ങനെയായിരുന്നു അത്.
ആദ്യ രണ്ട് അക്കങ്ങള്‍ 11 എന്നതായി പോസ്റ്റ് ഓഫീസുകള്‍ക്ക്
11-ഡല്‍ഹി,12-13ഹരിയാന.14-16പഞ്ചാബ്.17-ഹിമാചല്‍ പ്രദേശ്.18-19 ജമ്മുകാശ്മീര്‍. 20-28ഉത്തര്‍ പ്രദേശ്.ഉത്തരാഖണ്ഡ്. 30-34രാജസ്ഥാന്‍. 36-39ഗുജറാത്ത്. 40-44മഹാരാഷ്ട്ര. 45-49 മധ്യപ്രദേശ്, ചത്തീസ്ഗഡ്. 50-53ആന്ധ്ര പ്രദേശ്. 56-59 കര്‍ണ്ണാടക. 60-64തമിഴ്‌നാട്. 67-69കേരളം. 70-74വെസ്റ്റ് ബംഗാള്‍. 75-77ഒഡീഷ. 78- ആസാം. 79-വടക്കുകിഴക്ക് 80-85ബീഹാര്‍, ജാര്‍ഖണ്ഡ്.90-99 ആര്‍മി പോസ്റ്റല്‍ സര്‍വീസ് എന്നിങ്ങനെനെ പോസ്റ്റ് ഓഫീസുകളേയും തരം തിരിച്ചു.
തുടര്‍ന്നങ്ങോട്ടാണ് എഴുതി അയക്കുന്ന സന്ദേശങ്ങളില്‍ പിന്‍കോഡ് കൂടി എഴുതി തുടങ്ങിയത്. എന്നാല്‍ കാലം മാറി. സോഷ്യല്‍ മീഡിയ അതിന്റെ എല്ലാ അര്‍ഥത്തിലും നിരന്തരം രൂപാന്തരങ്ങള്‍ പ്രാപിച്ച് വളര്‍ന്നു കൊണ്ടേയിരിക്കുകയാണ്. അതിനൊപ്പം സന്ദേശങ്ങള്‍ സെക്കന്റുകള്‍ കൊണ്ട് കൈമാറാനുള്ള സാഹചര്യവും വളര്‍ന്നു എന്നാല്‍ ഈ വളര്‍ച്ചയ്‌ക്കൊപ്പം വിസ്മൃതിയിലാണ്ടു കൊണ്ടിരിക്കയാണ് പിന്‍ കോഡുകളും!