അഭിപ്രായ വ്യത്യാസമുണ്ടെന്ന് തുറന്നു പറഞ്ഞ് പിജെ ജോസഫ്;യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമെന്നും വിശദീകരണം
കേരളകോണ്‍ഗ്രസ്സ് എമ്മുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ നിലവില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ്. ഇന്നലെ കെ.എം മാണിയുടെ വീട്ടില്‍ വച്ച് നടന്ന യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമാണെന്ന് പിജെ ജോസഫും മോന്‍സ് ജോസഫും വ്യക്തമാക്കി.
വ്യക്തിപരമായ കാരണങ്ങള്‍ മൂലം സിഎഫ് തോമസും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സിപിഎം സഖ്യത്തില്‍ പ്രതിഷേധിച്ചാണ് പിജെ ജോസഫിന്റെ വിട്ടുനില്‍ക്കലെന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു.എന്നാല്‍ തിങ്കളാഴ്ച നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍പങ്കെടുക്കുമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു.
അതേ സമയം സിപിഎം പിന്തുണ സ്വീകരിച്ചതിനെ തുടര്‍ന്ന് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെച്ച ഇ.എം അഗസ്തി ഇന്ന് ആ തീരുമാനം പിന്‍വലിച്ചു. വൈകാരികമായി പ്രതികരിച്ചതാണെന്നും രാജി പുനഃപരിശോധിക്കണമെന്ന കെ.എം മാണിയുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കന്നതായും അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലാപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ്-സിപിഎം പിന്തുണ സ്വീകരിച്ചതില്‍ പി.ജെ ജോസഫ് പരസ്യപ്രതിഷേധമറിയിച്ചിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഉണ്ടായരാഷ്ട്രീയ നീക്കം നിര്‍ഭാഗ്യകരമായ സംഭവമെന്നായിരുന്നു് പി.ജെ ജോസഫിന്റെ പ്രതികരണം.