ആഭ്യന്തര മന്ത്രിയെ വിമര്‍ശിച്ച സിആര്‍പിഎഫ് ജവാന്‍ എഡിജി മുമ്പാകെ കീഴടങ്ങി

ഡല്‍ഹി:സുഖ്മയില്‍ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച ജവാന്‍ പങ്കജ്മിശ്ര സിആര്‍പിഎഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മുമ്പാകെ കീഴടങ്ങി. ജവാന്റെ കീഴടങ്ങല്‍ സ്വീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി സിആര്‍പിഎഫ് മേധാവിക്ക് വെള്ളിയാഴ്ച്ച നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഛത്തീസ്ഗഢിലെ സുഖ്മയയില്‍ മാവോയിസ്റ്റുകളുമായുളള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് 26 ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു പങ്കജ് ആഭ്യന്തരമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി വീഡിയോ പോസ്റ്റ് ചെയ്ത്ത്. അല്‍പമെങ്കിലും നാണമുണ്ടെങ്കില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കരുതെന്നും. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കരികില്‍ വരരുതെന്നും ജവാന്‍ രാജ്‌നാഥ് സിങ്ങിനോട് തന്റെ എഫ് ബി വീഡിയോയിലൂടെ പറഞ്ഞിരുന്നു.
സൈന്യത്തില്‍ തങ്ങള്‍ നേരിടുന്ന ദുരിതത്തില്‍ രോഷമറിയിച്ച് മുമ്പും ജവാന്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.അതിര്‍ത്തിയില്‍ പട്ടിണിയാണെന്ന് പരിഭവിച്ച് തേജ് ബഹദൂര്‍ യാദവ് എന്ന ബിഎസ്ഫ് ജവാന്‍ ഫെയ്‌സ്ബുക്കിലിട്ട വീഡിയോ പോസ്റ്റ് വൈറലായിരുന്നു. ബിഎസ്എഫിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്ന് ആരോപിച്ച് തേജ് ബഹദൂറിനെ സൈന്യത്തില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

പങ്കജ് മിശ്ര ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ