കയ്യേറ്റക്കാരോട് ദയയില്ലെന്നും പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഗണിച്ച് ചില നിയമങ്ങളില്‍ ഭേദഗതി വേണ്ടിവരുമെന്നും മുഖ്യമന്ത്രി
ഇടുക്കി: മൂന്നാറിലേതുള്‍പ്പെടെ കയ്യേറ്റക്കാരോട് ദയയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഗണിച്ച് ചില നിയമങ്ങളില്‍ ഭേദഗതി വേണ്ടിവരുമെന്നും ഇടുക്കിയിലെ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിനിടെയായിരുന്നു മുഖ്യമന്ത്രി പറഞ്ഞു.
തൈയ്ക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം നടക്കുന്നത്. മാധ്യമപ്രവര്‍ത്തകരുമായും മതമേലധ്യക്ഷന്‍മാരുമായും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും.
റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ രാജു, വൈദ്യുതി മന്ത്രി എംഎം മണി, നിയമവകുപ്പ് മന്ത്രി എകെ ബാലന്‍, ഇടുക്കി കളക്ടര്‍ ജിആര്‍ ഗോകുല്‍, ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.