സി.പി.എം സോണിയാ ഗാന്ധിക്ക് ജയ് വിളിക്കുന്ന കാലം വിദൂരമല്ല എകെ ആന്റണി

സി.പി.എം സോണിയാ ഗാന്ധിക്ക് ജയ് വിളിക്കുന്ന കാലം വിദൂരമല്ലെന്ന് എ.കെ ആന്റണി. വരാന്‍ പോകുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ ഐക്യനിരയാണ് രൂപപെടാന്‍ പോകുന്നത്. തിരിച്ചടികള്‍ സ്വാഭാവികമാണെന്നും ഈ തിരിച്ചടികളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ്സ് അതിനെ അതിജീവിക്കുമെന്നും ആന്റണി പറഞ്ഞു. നേതാക്കന്‍മാര്‍ മാത്രമുണ്ടായിട്ട് കാര്യമില്ല. അണികളും പ്രവര്‍ത്തകരും വേണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.