ഐഎസില്‍ ചേരാന്‍ മലയാളിയുടെ നേതൃത്വത്തില്‍ വാട്‌സ് ആപ്പില്‍ പ്രചരണം;എന്‍ഐഎ അന്വേഷണംആരംഭിച്ചു
കഴിഞ്ഞ ദിവസമാണ് കാസര്‍ഗോഡ് അണങ്കൂര്‍ സ്വദേശി ഹാരിസിന് ‘മെസ്സേജ് ടു കേരള’ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആഡ് ആയി എന്ന സന്ദേശം ലഭിച്ചത്.ഐഎസിനെ വാഴ്ത്തിയും ഐഎസ്സിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുമുള്ള സന്ദേശങ്ങാണ് ഗ്രൂപ്പില്‍ പ്രചരിക്കുന്നത്.
അബു ഇസ എന്നയാളുടെ പേരിലുള്ള അഫ്ഗാന്‍ നമ്പറില്‍ നിന്നാണ് ഹാരിസിനെ ഗ്രൂപ്പില്‍ അംഗമാക്കിയിരിക്കുന്നത്.പാലക്കാട് നിന്ന് കാണാതായ ഇസയാണോ ഇയാള്‍ എന്ന് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം സംശയിക്കുന്നുണ്ട്.
സംഭവത്തില്‍ ഹാരിസ് പോലീസിനും എന്‍ഐഎയ്ക്കുംപരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.