പിളര്‍ത്താന്‍ നോക്കണ്ട: ആര് ശ്രമിച്ചാലും കഴിയില്ല, ഇടത് പക്ഷത്തിലേക്ക് പോകുമെന്ന് പറഞ്ഞിട്ടില്ലെന്നും കെഎം മാണി

തിരുവനന്തപുരം:കേരള കോണ്‍ഗ്രസ് എമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലെന്ന് കൈഎം മാണി. കേരള കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്രമുള്ള പാര്‍ട്ടിയാണ്. പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും അത് നടക്കില്ലെന്നും മാണി പറഞ്ഞു. കോട്ടയത്ത് നടത്തിയത് പ്രാദേശികമായ ഒരു അടവ് നയം മാത്രമായിരുന്നു. ഒരു ഘട്ടത്തിലും ഇടത് പക്ഷത്തിലേക്ക് പോകുമെന്ന് പറഞ്ഞിട്ടില്ലെന്നും മാണി വ്യക്തമാക്കി.കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും ജോസഫ് വിഭാഗം പുറത്ത് വരണമെന്ന് കേരള കോണ്‍ഗ്രസ് ജനാധിപത്യ വിഭാഗം ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് മാണിയുടെ പ്രതികരണം.

ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് പിജെ ജോസഫ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എനാളെ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.
യോഗത്തില്‍ ഭിന്നത തുടരുകയാണെങ്കില്‍ പിജെ ജോസഫ് വിഭാഗത്തെ യുഡിഎഫ് പാളയത്തിലെത്തിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. അതേ സമയം സഖ്യം തുര്‍ന്നു മുന്നോട്ടു കൊണ്ടു പോകില്ലെന്ന് ഇന്നലെ കോടിയേരിയും വ്യക്തമാക്കിയിരുന്നു.