മമ്മൂട്ടിയും ആ പട്ടികയിലുണ്ടോ???റവന്യൂ വകുപ്പ് തയ്യാറാക്കിയ ഭൂമി കയ്യേറ്റക്കാരുടെ പട്ടികയില്‍ ഒരു ചലച്ചിത്ര താരത്തിന്റെ പേരുണ്ടെന്ന്…
ഇടുക്കി: മൂന്നാര്‍ മേഖലയില്‍ ഭൂമി കയ്യേറിയവരുടെ കൂട്ടത്തില്‍ ചലച്ചിത്ര താരം മമ്മൂട്ടിയുമുണ്ടെന്ന് പ്രചരണം. സോഷ്യല്‍ മീഡിയയിലാണ് മമ്മൂട്ടി ഭൂമി കയ്യേറിയെന്ന് ആരോപിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റവന്യൂ വകുപ്പ് തയ്യാറാക്കിയ ഭൂമി കയ്യേറ്റക്കാരുടെ പട്ടികയില്‍ ഒരു ചലച്ചിത്ര താരത്തിന്റെ പേരുണ്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഏത് നടനാണ് ഭൂമി കയ്യേറിയത് അത് മമ്മൂട്ടി ആണോ എന്ന് തരത്തിലേക്ക് ചര്‍ച്ചകള്‍ നീളുകയാണ്.
മാത്യൂ ജെഫ് എന്നയാള്‍ ഇട്ട പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഇതാണ് മമ്മൂട്ടിയ്ക്കെതിരെ കയ്യേറ്റ ആരോപണം മുറുകാന്‍ കാരണം. എന്നാല്‍ വിഷയത്തില്‍ മമ്മൂട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. ജില്ലാ ഭരണകൂടം മുഖ്യമന്ത്രിയ്ക്ക് കൈമാറിയ 154 കയ്യേറ്റക്കാരുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നാലേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.
മാത്യു ജെഫിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇടുക്കി ജില്ലയില്‍ എന്റെ കയ്യില്‍ ഉള്ളത് കുറച്ച് ‘കയ്യേറ്റ’ ഭൂമിയാണ്. നമ്മുടെ സബ്കളക്ടര്‍ ബ്രോ വന്നു ചോദിച്ചാല്‍ സന്തോഷത്തോടെ കൊടുക്കാന്‍ ഒരു മടിയും ഇല്ല. പക്ഷേ പ്രശ്നം, ഈ ഭൂമിയിലേക്ക് വരണമെങ്കില്‍ മെഗാസ്റ്റാറിന്റെ ഒരു 55 ഏക്കര്‍ ആദ്യം പിടിക്കണം. അതിന്റെ മുമ്പിലുള്ള ഒറു സിപിഐഎം നേതാവിന്റെ റിസോര്‍ട്ട് പൊളിക്കണം. ഇതു രണ്ടും കഴിഞ്ഞാല്‍ മാത്രമേ ഈ സ്ഥലത്തേയ്ക്ക് എത്താന്‍ കഴിയൂ. ഇനി ഇത് കയ്യേറ്റ ഭൂമിയല്ല, കുടിയേറ്റം ആണെന്ന് ഏതെങ്കിലും മാക്രികള്‍ പറഞ്ഞാല്‍ അമ്മച്ചിയാണേ സത്യം ചട്ടുകം ചൂടാക്കി ചന്തിക്ക് വെയ്ക്കും. എന്റെ കയ്യില്‍ ഇരിക്കുന്നത് കയ്യേറ്റ ഭൂമി തന്നെയാണെന്ന് എനിക്ക് നന്നായി അറിയാം!! ഒരുത്തനും അത് കയറി തിരുത്താന്‍ വരേണ്ട. സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ ഇപ്പോള്‍ വേണ്ട എന്ന് വെച്ചാല്‍ അത് ഉടനെ മെഗാസ്റ്റാര്‍ കയ്യേറും. അതാ ഇങ്ങനെ ഇട്ടിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഎസ് അച്യൂതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന മൂന്നാര്‍ ഓപ്പറേഷനിടയിലും ഇത്തരത്തില്‍ മമ്മൂട്ടിയ്ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് മമ്മൂട്ടി അത് നിഷേധിച്ചു. തനിക്ക് കേരളത്തിലൊരിടത്തും നിയമവിരുദ്ധമായ ഭൂമിയില്ലെന്നായിരുന്നു അന്ന് മമ്മൂട്ടി വ്യക്തമാക്കിയത്. തന്റെ അറിവില്ലാതെ അത്തരത്തില്‍ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ ഭൂമി തിരിച്ചു നല്‍കുമെന്നും മമ്മൂട്ടി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആ വിവാദം കെട്ടടങ്ങിയിരുന്നു.
തങ്ങള്‍ക്ക് ലഭിച്ച കയ്യേറ്റക്കാരുടെ പട്ടികയില്‍ ഒരു ചലച്ചിത്ര താരത്തിന്റെ പേരുണ്ടെന്ന് മംഗളം സൂചിപ്പിക്കുന്നുണ്ടെങ്കിലും അത് ആരാണെന്ന് വ്യക്തമാക്കുന്നില്ല. അതേസമയം കയ്യേറ്റം നടത്തിയ മറ്റു പ്രമുഖരുടെ പേരുവിവരങ്ങള്‍ വളരെ വ്യക്തമായി പറയുകയും ചെയ്യുന്നുണ്ട്. ഈ താരത്തിന്റെ കയ്യേറ്റം ആനവരട്ടിയിലാണെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.