ഒ രജഗോപാലിന്റെ ഓഫീസ് ആക്രമിച്ചു; സിപിഎമ്മിനെതിരെ ആരോപണം,വാടകയുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് പോലീസ്
തിരുവനന്തപുരം:എംഎല്‍എ ഒ രാജഗോപാലിന്റെ നേമത്തെ ഓഫീസിനുനേരെ ആക്രമണം. ആക്രമണത്തില്‍ ജനല്‍ ചില്ലുകളും ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും കല്ലെറിഞ്ഞു തകര്‍ത്ത നിലയിലാണ്.
രാത്രി 12 മണിവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഓഫിസില്‍ ഉണ്ടായിരുന്നു. അര്‍ധരാത്രിയോടെയായിരുന്നു ആക്രമണം നടന്നത്. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും തെളിവെടുത്തു. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിക്കുന്നുണ്ടെങ്കിലും സംഭവത്തിന് കാരണം വാടകയുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നാണ് കരമന പൊലീസ് പറയുന്നത്.
എംഎല്‍എയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ താമസിക്കുന്ന ഒരാളുമായുള്ള വാടക തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലിസ് പറയുന്നത്. വാഹനങ്ങളിലും കെട്ടിടത്തിലും വടിവാളുകൊണ്ട് വെട്ടിയ പാടുകള്‍ ഉണ്ടെന്ന് ബിജെപി പ്രവര്‍ത്തകരും ആരോപിച്ചു.