ലോക ചരിത്രത്തില്‍ ആദ്യമായൊരു മാര്‍പാപ്പ സിനിമയില്‍

റോം: അംബി പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കത്തോലിക്കാ സഭയുടെ മേലധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിനയിക്കുന്നു. ‘ബിയോണ്ട് ദ സണ്‍’ എന്ന പേരില്‍ നിര്‍മിച്ച ചലച്ചിത്രം 17-നാരംഭിക്കുന്ന കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഇതാദ്യമായാണ് ഒരു മാര്‍പാപ്പ സിനിമയില്‍ അഭനയിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ, മാര്‍പാപ്പയായിട്ടാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മാര്‍പാപ്പയുടെ ജനംദേശമായ അര്‍ജന്റീനയിലെ രണ്ടു സന്നദ്ധ സംഘടനകള്‍ക്ക് സിനിമയില്‍ നിന്ന് ലഭിക്കുന്ന ലാഭം നല്‍കും. ഈ സംഘടനകള്‍ ഭിന്നശേഷിക്കാരായ കുട്ടികളെയും, അപകടകരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുട്ടികളെയും സഹായിക്കുന്നവയാണ്.

സിനിമയുടെ പ്രചോദനവും ഫ്രാന്‍സിസ് മാര്‍പാപ്പയാണെന്ന് അംബിയുടെ സഹസ്ഥാപകന്‍ ആന്‍ഡ്രിയ ഇയര്‍വോളിനോ മാധ്യമങ്ങളോട് പറഞ്ഞു. വ്യത്യസ്ത സംസ്‌കാരങ്ങളില്‍നിന്നുവന്ന നാലു ചെറുപ്പക്കാര്‍ ക്രിസ്തുവിന്റെ പഠനങ്ങള്‍ അനുധാവനം ചെയ്യാന്‍ ശ്രമിക്കുന്നതാണു ചിത്രത്തിന്റെ ഇതിവൃത്തം.