മാധ്യമ പ്രവര്‍ത്തകന്‍ ശാന്തിമോന്‍ ജേക്കബും സിന്ധു ജോയിയും വിവാഹിതരാകുന്നു; വിവാഹം ഈ മാസം 27ന്
കൊച്ചി:എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന സിന്ധു ജോയി വിവാഹിതയാകുന്നു. മുന്‍ മാധ്യമ പ്രവര്‍ത്തകനും ഇംഗ്ലണ്ടില്‍ ബിസിനസുകാരനുമായ ശാന്തിമോന്‍ ജേക്കബ് ആണ് വരന്‍. നാളെ എറണാകുളം ബസലിക്കാ പള്ളിയില്‍ വച്ച് മനസമ്മതവും 27ന് വിവാഹവും നടക്കും.
സിപിഎം സ്ഥാനാര്‍ത്ഥിയായി ലോകസഭയിലേയ്ക്കും നിയമസഭയിലേയ്ക്കും മത്സരിച്ച സിന്ധു ജോയി പിന്നീട് അര്‍ഹമായ സ്ഥാനം ലഭിച്ചില്ലെന്ന പരാതി ഉയര്‍ത്തി കോണ്‍ഗ്രസ്സിലേക്ക് ചുവടുമാറി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തൊട്ടാകെ നടന്നു കോണ്‍ഗ്രസ്സിനു വേണ്ടി പ്രസംഗിച്ചെങ്കിലും അധികാരത്തില്‍ ഏറിയ സര്‍ക്കാര്‍ സിന്ധുവിനെ അവഗണിക്കുകയായിരുന്നു. തുടര്‍ന്ന് പഠനത്തിലും ആത്മീയ കാര്യങ്ങളിലും ശ്രദ്ധ ഊന്നിയ സിന്ധു സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു.
വിദ്യാര്‍ത്ഥി സമരത്തിന്റെ ഭാഗമായി നിരവധി മര്‍ദ്ദനങ്ങളും ജയില്‍ വാസവും ഇവര്‍ അനുഭവിച്ചിട്ടുണ്ട്. 2006ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയും ലോകസഭ തെരഞ്ഞെടുപ്പില്‍ കെ.വി. തോമസിനെതിരെയും മത്സരിച്ചെങ്കിലും തോറ്റു. പിന്നീട് സിന്ധു സിപിഎമ്മുമായി തെറ്റുകയായിരുന്നു. ഇതിന് ശേഷം രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയും സാമൂഹിക സേവനവുമായി സഹകരിച്ച് വരികയുമായിരുന്നു.
പത്രപ്രവര്‍ത്തകനായിരുന്ന ശാന്തിമോന്‍ പതിനഞ്ചുവര്‍ഷത്തോളമായി ലണ്ടനില്‍ ഹ്യൂം ടെക്‌നോളജീസ് സിഇഒ ആണ്. അടിമാലി മാന്‍കുളം സ്വദേശിയും എടത്വ പുളിക്കപ്പറമ്പില്‍ കുടുബാംഗവുമാണ്.