കാശ്മീരില്‍ ഭീകരാക്രമണം ഒരു പോലീസുകാരനുള്‍പ്പെടെ നാലുപേര്‍ മരിച്ചു;ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിസബുള്‍ മുജാഹിദീന്‍
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നാല് പേര് മരിച്ചു. പൊലീസ് വാഹനത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു പൊലീസുകാരനും രണ്ട് സ്ഥലവാസികളും ഒരു ഭീകരനുമാണ് മരിച്ചത്.
ശനിയാഴ്ച്ച രാത്രി മീര്‍ ബസാര്‍ പ്രദേശത്ത് ഉണ്ടായ അപകട സ്ഥലത്തേക്കുപോകുകയായിരുന്ന പൊലീസ് വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് നടത്തിയ ആക്രമണത്തില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടത് ലക്ഷര്‍ ഇ തോയ്ബ ഭീകരന് ഫയാസ് അഹമ്മദ് ആഷ്വാര് ആണെന്ന് തിരിച്ചറിഞ്ഞു. ആക്രമണം നടത്തി രക്ഷപ്പെട്ട ഭീകരന് പരുക്കുപറ്റിയിട്ടുണ്ടെന്നും ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് മേധാവി പറഞ്ഞു. ആക്രമണത്തെത്തുടര്‍ന്ന് നാല് സ്ഥലവാസികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
കുല്‍ഗാമില്‍ ഏതാനും ദിവസംമുമ്പ് നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് പൊലീസുദ്യോഗസ്ഥരും രണ്ട് ബാങ്ക് ഗാര്‍ഡുകളും കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.