സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ ആ കൊച്ചു സുന്ദരിയെ കണ്ടെത്തി…
കോഴിക്കോട്: ഒടുവില്‍ ആ മിടുക്കിയെ കണ്ടെത്തി. വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും ഒരു പോലെ വീഡിയോയിലൂടെ തരംഗമായ കൊച്ചുസുന്ദരിയെ അവസാനം കണ്ടെത്തി. തലശ്ശേരി അമൃത സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ശിവന്യയാണ് ആ നിഷ്‌കളങ്കമായ ചിരിയിലൂടെ സോഷ്യല്‍മീഡിയയില്‍ താരമായത്.
2016 സെപ്തംബറില്‍ കോഴിക്കോട് നടന്ന ബിജെപി ദേശീയ സമ്മേളനത്തിന്റെ പതാക ജാഥ സമാപനം കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടക്കുന്നത് കവര്‍ ചെയ്യാനെത്തിയ എസിവി യിലെ ക്യാമറമാന്‍ കൃതേഷ് വേങ്ങേരി അവിടെ മുഴങ്ങുന്ന പ്രചരണ ഗാനത്തിന് അനുസരിച്ച് ആടിയും മുഖം കൊണ്ട് ഭാവങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന കുട്ടിയെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്നു പകര്‍ത്തിയ ചിത്രം ഫെയ്‌സ്ബുക്കില്‍ ഇടുകയും ചെയ്തു.
ചതിച്ചതാ എന്നെ ക്യാമറമാന്‍ ചതിച്ചതാണെന്നും ഒരു കുട്ടിക്കുറുമ്പിയുടെ കുസൃതികള്‍ എന്ന ക്യാപ്ഷനോട് കൂടിയും വീഡിയോ ഇതിനോടകം തന്നെ ഹിറ്റായിരുന്നു. തുടര്‍ന്ന് നിരവധി ട്രോളുകളിലും ഈ കുട്ടിയുടെ മുഖഭാവങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ അന്ന് മുതല്‍ കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തലശ്ശേരി അമൃത സ്‌കൂളില്‍ പഠിക്കുന്ന ശിവന്യയുടെ പിതാവ് പ്രവാസിയായ വിജേഷാണ്, അമ്മ ഷീജ. ഒരു സഹോദരിയുണ്ട്.
വീഡിയോ കാണാം..