മാണിയെ മുന്നണിയിലേക്ക് വേണ്ട സിപിഐ;മൂന്നാറിലെ മുഖ്യമന്ത്രിയുടെ സര്‍വ്വകക്ഷി യോഗം ക്രെഡിറ്റ് അടിച്ചെടുക്കാനെന്നും വിമര്‍ശനം
തിരുവനന്തപുരം:കെഎം മാണിയെ മുന്നണിയിലെടുക്കുന്ന പ്രശ്‌നമില്ലെന്ന് സിപിഐ സംസ്ഥാനനിര്‍വ്വാഹക സമിതി യോഗത്തില്‍ തീരുമാനം. കോട്ടയത്ത് കേരള കോണ്‍ഗ്രസുമായി കൂട്ടുകൂടിയത് തെറ്റാണെന്നും പൂര്‍ണമായും ഒറ്റപ്പെട്ടു നില്‍ക്കുന്ന അവസരത്തില്‍ ഒരിക്കലും മാണിയുമായി കൂട്ടുവേണ്ടെന്നും മാണിക്കെതിരായ ആരോപണങ്ങളില്‍ കൃത്യമായ നിലപാടുമായി മുന്നോട്ടു പോകാനുമാണ് സിപിഐ തീരുമാനിച്ചിരിക്കുന്നത്. മാണിയുമായി കോട്ടയത്ത് കൂട്ടുകൂടിയ സിപിഐഎം ജില്ലാ കമ്മിറ്റിയേയും രൂക്ഷമായി സിപിഐ വിമര്‍ശിച്ചു.
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ വിഷയത്തില്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചത് ഒഴിപ്പിക്കലിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാനാണെന്ന രൂക്ഷവിമര്‍ശനവും സിപിഐ എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്നു. റവന്യു വകുപ്പിനോട് മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളുമായ് മുന്നോട്ട് പോകാന്‍ നിര്‍ദേശിക്കാനും സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനിച്ചു.