ബോസ് മണിയംപാറയിലിന്റെ പിതാവ് കല്ലൂര്‍കാട് ജേക്കബ് മാത്യു മണിയംപാറയില്‍ നിര്യാതനായി

സൂറിച്ച്/മുവാറ്റുപുഴ: വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ് പ്രൊവിന്‍സ് ട്രഷറര്‍ ബോസ് മണിയംപാറയിലിന്റെ പിതാവ് കല്ലൂര്‍കാട് ജേക്കബ് മാത്യു മണിയംപാറയില്‍ (78) നിര്യാതനായി. സാംസ്‌കാരകര്‍മങ്ങള്‍ മെയ് 10ന് (ബുധന്‍) പത്തുമണിക്ക് മുവാറ്റുപുഴ കല്ലൂര്‍കാട് സെന്റ് അഗസ്റ്റിന്‍ ദേവാലയത്തില്‍ നടക്കും. കരിമണ്ണൂര്‍ കല്ലന്താനം കുടുംബാഗമായ ശോശാമ്മ മാത്യുവാണ് പത്‌നി.

മക്കള്‍:
ബോസ് മണിയംപാറയില്‍ (സൂറിച്ച്, സ്വിറ്റ്‌സര്‍ലന്‍ഡ്)
ഷേര്‍ലി തോമസ് (ഡല്‍ഹി, ഇന്ത്യ)
സാന്റോ എം ജേക്കബ് (ടെക്‌സാസ്, യുഎസ്എ)
ഷാന്റി തോമസ് (ചെന്നൈ, ഇന്ത്യ)
ബിന്ദു സജി (കേരളം, ഇന്ത്യ)
ബിജു എം. ജേക്കബ് (കേരളം, ഇന്ത്യ)

മരുമക്കള്‍
തോമസ് (ഡല്‍ഹി), സെലിന്‍ (ടെക്‌സാസ്), തോമസ് (ചെന്നൈ), മിനി ബോസ് (സ്വിറ്റ്‌സര്‍ലാന്റ്) ഫില്‍മോള്‍, സജി