കെജ്‌രിവാളിന്റെ ശത്രുക്കള്‍ക്ക് പോലും അദ്ദേഹം അഴിമതി കാണിച്ചുവെന്ന് വിശ്വസിക്കനാവില്ലെന്ന് കുമാര്‍ ബിശ്വാസ്

ഡല്‍ഹി:അരവിന്ദ് കെജ്‌രിവാളിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെ തള്ളി മുതിര്‍ന്ന ആപ് നേതാവ് കുമാര്‍ ബിശ്വാസ് രംഗത്ത്. കുറേ വര്‍ഷമായി കെജ്‌രിവാളിനെ അറിയാം.അദ്ദേഹത്തിന്റെ ശത്രുക്കള്‍ക്ക് പോലും അദ്ദേഹം അഴിമതി കാണിച്ചുവെന്ന് വിശ്വസിക്കനാവില്ലെന്നും കുമാര്‍ ബിശ്വാസ് പറഞ്ഞു.
ഡല്‍ഹി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന കപില്‍ മിശ്രയാണ് കെജ്‌രിവാളിനെതിരെ അഴിമതി ആരോപണമുയര്‍ത്തിയത്. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ഉടനെയായിരുന്ന കപില്‍ മിശ്രയുടെ ആരോപണം്.

ഞങ്ങള്‍ എതിര്‍ത്തിട്ടുണ്ട്. പോരാടിയിടുണ്ട്. പിണങ്ങിയിട്ടുണ്ട്. എനിക്ക് കഴിഞ്ഞ 12 വര്‍ഷമായി കെജ്‌രിവാളിനെ അറിയാം. അത് കൊണ്ട് തന്നെ എനിക്ക് പറയാനാവും അദ്ദേഹം ഒരിക്കലും അഴിമതി നടത്തുകയോ അഴിമതിക്കാരനാവുകയോ ഇല്ല. ശത്രുക്കള്‍ക്ക് പോലും ഇങ്ങനെ ആലോചിക്കാനാവില്ലെന്നും കുമാര്‍ ബിശ്വാസ് പറഞ്ഞു.
കെജ്‌രിവാള്‍ തന്നെ നൂറ് പ്രാവശ്യം പറഞ്ഞിട്ടുണ്ട് താന്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ തന്നെ പുറത്താക്കണമെന്ന്. ഞാന്‍ സത്യേന്ദ്ര ജയിനിനെ വിളിച്ചിരുന്നു. അദ്ദേഹം പറയുന്നത് വസ്തുതാ വിരുദ്ധമാണെങ്കില്‍ പോലും അന്വേഷണം പ്രഖ്യാപിക്കാനും തയ്യാറാണെന്ന് പറഞ്ഞതായും കുമാര്‍ ബിശ്വാസ് പറഞ്ഞു.