സംസ്ഥാനത്ത് 14 ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും

 

ptrol കൊച്ചി: അപൂര്‍വ ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് ഇതുവരെ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ 14ന് അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

പത്തിന് പെട്രോള്‍ കമ്പനികളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാതെയും പ്രതിഷേധിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്‍ യോഗം തീരുമാനിച്ചു.