നിരുപാധികം മാപ്പ് പറഞ്ഞ് സര്‍ക്കാര്‍ : ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
ഡല്‍ഹി:സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പു പറഞ്ഞു.ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തിലാണ് മാപ്പപേക്ഷ.കോടതി അലക്ഷ്യനടപടി അവസാനിപ്പികണമെന്നും അതുമായി മുന്നോട്ട് പോകരുതെന്നും ചീഫ് സെക്രട്ടറി നളിനി നെറ്റോ സമര്‍പ്പിച്ച് സത്യവാങ്മൂലത്തില്‍ പറയുന്നു. നിയമനത്തില്‍ കാലതാമസം നേരിട്ടതില്‍ നിരുപാധികം മാപ്പ് പറയുന്നു.പുനപരിശോധന ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും നളിനി നെറ്റോ.
കോടതിയലക്ഷ്യ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ഈ പെട്ടെന്നുളള നീക്കം. നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു. വിധി നടപ്പാക്കാന്‍ വൈകിയത് നിയമോപദേശത്തിന് കാത്തിരുന്നതിനാല്‍. വ്യക്തത തേടിയുളള ഹര്‍ജി നല്‍കിയത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍. കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി നളിനി നെറ്റോ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും സഭയെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ വന്ന് രണ്ടുമണിക്കൂര്‍ തികയും മുന്നെയാണ് ചീഫ് സെക്രട്ടറി മാപ്പ് പറഞ്ഞുകൊണ്ടുളള സത്യവാങ്മൂലം നല്‍കിയതും.