കാശ്മീരില്‍ മോഷ്ടാവ് എന്നാരോപിച്ച് യുവതിയുടെ ജനനേന്ദ്രിയത്തിൽ പോലീസ് ബിയർകുപ്പി കയറ്റി
ശ്രീനഗര്‍ : ജമ്മുവില്‍ പോലീസ് സ്റ്റേഷനില്‍ യുവതിക്ക് ക്രൂരമായ പീഡനം. ജമ്മുവിലെ കഞ്ചക്? പൊലീസ് സ്റ്റേഷനിലാണ് തനിക്ക് അതിക്രൂരമായ പീഡനത്തിന് ഇരയാകേണ്ടി വന്നതായി യുവതി വെളിപ്പെടുത്തിയത്. മോഷണമാരോപിച്ച് അറസ്റ്റു ചെയ്ത യുവതിയെ പോലീസുകാര്‍ ബലം പ്രയോഗിച്ച് നഗ്‌നയാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറുകയും ജനനേന്ദ്രിയത്തില്‍ ബിയര്‍കുപ്പി കയറ്റുകയും ചെയ്തതായി ആശുപത്രിയില്‍ കഴിയുന്ന യുവതി പരാതി നല്‍കി. വീട്ടുപണിക്കു നില്‍ക്കുന്ന യുവതിയെ മോഷണക്കുറ്റം ആരോപിച്ചാണ് പൊലീസ് അറസ്റ്റു ചെയ്തത്. കുറ്റം ചെയ്തിട്ടില്ലെന്ന് നിരവധി തവണ പറഞ്ഞിട്ടും ഒരാഴ്ചയോളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാകേഷ് ശര്‍മ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് 25 കാരിയായ യുവതി വ്യക്തമാക്കി. കൂടാതെ സ്റ്റേഷനില്‍ യുവതിയെ സന്ദര്‍ശിക്കാനെത്തിയ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതായും പരാതിയുണ്ട്. ശനിയാഴ്ചയാണ് യുവതിക്ക് ജാമ്യം അനുവദിച്ചത് . പിന്നീട് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. അതേസമയം യുവതിയുടെ പരാതി സ്വീകരിച്ചു എങ്കിലും ഇതുവരെ അന്വേഷണം നടത്തുവാന്‍ പോലീസ് തയ്യാറായിട്ടില്ല.