കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ വിയന്ന കരാറിന്റെ ലംഘനം; ഹേഗിലെ രാജ്യാന്തര കോടതിയുടെ ഇടപെടല്‍
ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്ക് ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിയുടെ തട. ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ച് കോടതിയുടെ നടപടി സ്റ്റേ ചെയ്യിപ്പിച്ചത്. സ്റ്റേ ഉത്തരവ് പാക് പ്രസിഡന്റ് നവാസ് ശരീഫിന് അയച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് കുല്‍ഭൂഷണ്‍ പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. വിധിയെപ്പറ്റി വാര്‍ത്താ മാധ്യമങ്ങളിലൂടെ അറിഞ്ഞ ഇന്ത്യ പാക്കിസ്ഥാന്‍ വഞ്ചനയാണ് ചെയ്യുന്നതെന്നും ഗൂഢാലോചന സംശയിക്കുന്നതായും ആരോപിച്ചിരുന്നു. പാക് സൈനിക കോടതിയുടെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ഇന്ത്യ പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വരെ അവസാനിപ്പിച്ചിരുന്നു.
മതിയായ നിയമ നടപടികള്‍ കൈക്കൊള്ളാനോ കുല്‍ഭൂഷണ്‍ ജാദവിനെ കാണാനോ പാക് അനുവദിച്ചിരുന്നില്ല. ഇതോടെയാണ് പാക്കിസ്ഥാന്റെ നടപടി വിയന്ന കരാറിന്റെ ലംഘനമാണെന്നും വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇന്ത്യ നീതിന്യായ കോടതിയെ സമീപിച്ചത്. പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് ഇന്ത്യക്കു വേണ്ടി കോടതിയില്‍ ഹാജരായത്.
വധശിക്ഷ താല്‍ക്കാലികമായി തടഞ്ഞെന്ന വാര്‍ത്ത വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചു. വീട്ടുകാരെ ഈ വാര്‍ത്ത അറിയിച്ചതായും വിദേശകാര്യ മന്ത്രി അറിയിച്ചു.
2016 മാര്‍ച്ച 3നാണ് ബലൂചി്സ്ഥാനില്‍ നിന്ന് റോ ഏജന്റാണെന്ന് ആരോപിച്ച് കുല്‍ഭൂഷണ്‍ സുധീര്‍ജാദവിനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്യുന്നത്. പാക്കിസ്ഥാനെതിരെ ചാരവൃത്തി നടത്തിയെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് കൂല്‍ഭൂഷണെതിരായ ആരോപണം. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടതിനാലാണ് വധശിക്ഷ വിധിച്ചത് എന്ന് പാക്കിസ്ഥാനും അറിയിച്ചു.
അതേസമയം, പാക്കിസ്ഥാന്റെ നടപടികള്‍ക്കു പിന്നില്‍ ദുരൂഹതയുണ്ടെന്നും വിശ്വസനീയമായ യാതൊരു തെളിവും കൂല്‍ഭൂഷണനെതിരെ നിലനില്‍ക്കുന്നില്ലെന്നുമാണ് ഇന്ത്യ ആരോപിക്കുന്നത്. വിചാരണ നടത്തുന്നത് പോലും അറിയിക്കാന്‍ പാക്കിസ്ഥാന്‍ തയാറായല്ലെന്നും വിധി നടപ്പിലാക്കാന്‍ എടുത്ത നടപടികളില്‍ ദുരൂഹതയുണ്ടെന്നും ഇന്ത്യ ആരോപിച്ചു.