ടെക്സസില്‍ ഇമിഗ്രേഷന്‍ പരിശോധന കര്‍ശനമാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

ഒസ്റ്റിന്‍: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ബില്ലില്‍ ടെക്‌സസ്സ് ഗവര്‍ണര്‍ ഗ്രേഗ് ഏബറ്റ് ഒപ്പ് വെച്ു.’ടെക്‌സസ്സിലെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണം’ മെയ് 7 ഞായറാഴ്ച ബില്ലില്‍ ഒപ്പിട്ടതിന് ശേഷം പുറപ്പെടുവിച്ച പ്രസ്ഥാവനയില്‍ ഗവര്‍ണര്‍ പറഞ്ഞു.അഭയാര്‍ത്ഥികളുടെ പറുദീശയാക്കി മാറ്റാന്‍ ടെക്‌സസ്സിലെ ഒരു നഗരത്തേയും ഇനി അനുവദിക്കുകയില്ല.

നിയമ പാലകരും പ്രാദേശിക നേതാക്കന്മാരും ഫെഡറല്‍ ഇമ്മിഗ്രേഷന്‍ ഓഫീസര്‍ ഓഫീസര്‍മാരുടെ ആജ്ഞകള്‍ അനുസരിക്കുവാന്‍ ബാധ്യസ്ഥരാകണം. ഇത് ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയും, 4000 ഡോളര്‍ വരെ പിഴയും നല്‍കേണ്ടി വരുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.ട്രാഫിക് സ്റ്റോപ്പില്‍ പോലീസ് ഓഫീസേഴ്‌സിന് ആരേയും തടഞ്ഞു നിര്‍ത്തി ഇമ്മിഗ്രേഷന്‍ രേഖകള്‍ ആവശ്യപ്പെടാന്‍ അനുമതി നല്‍കുന്ന പ്രത്യേക വകുപ്പ് കൂടി പുതിയതായി നിലവില്‍ വന്ന ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇമ്മിഗ്രേഷന്‍ ആക്ടിവിസ്റ്റ് ഈ നിയമത്തിനെതിരെ ശക്തമായി രംഗത്തെത്തി. ഭരണ ഘടനാ വിരുദ്ധമായ നിയമങ്ങളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഇവരുടെ വാദഗതി. റിപ്പബ്ലിക്കന്‍ ആധിപത്യമുള്ള നിയമസഭാ സമാജികര്‍ ഈ മാസമാദ്യം ബില്ലിന് അനുമതി നല്‍കിയിരുന്നു.