മുന്‍പ്രവാസിയും, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകന്‍ ഷിബുകുമാറിന്റെ പിതാവുമായ ഗോപാലകൃഷ്ണന് അന്തരിച്ചു
ദമ്മാം: നവയുഗം സാംസ്കാരികവേദി ദമ്മാം കേന്ദ്രകമ്മിറ്റിഅംഗവും, കിഴക്കന്‍പ്രവിശ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷിബുകുമാര്‍ തിരുവനന്തപുരത്തിന്റെ പിതാവ് ശ്രീമാന്‍ ജെ. ഗോപാലകൃഷ്ണന് നിര്യാതനായി. 71 വയസ്സായിരുന്നു.
25 വര്‍ഷക്കാലം സൗദി അറേബ്യയില്‍ പ്രവാസജീവിതം നയിച്ച അദ്ദേഹം, വൃക്കരോഗവും, പ്രമേഹവും കാരണം ഏറെക്കാലമായി കിടപ്പിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് സ്വവസതിയായ തിരുവനന്തപുരത്തെ പരുത്തിക്കുഴി മിത്രാനഗര്‍-73 കൊച്ചുപുതുവല് വീട്ടില്‍ വച്ചാണ് മരണമടഞ്ഞത്.
പരേതയായ സുലോചനയാണ് ഭാര്യ. ഷിബു കുമാറിനെക്കൂടാതെ സുനില്‍ കുമാര്‍, സനല്‍ കുമാര്‍, ബിനു കുമാര്‍ എന്നിവരും മക്കളാണ്.
മരണാന്തരചടങ്ങുകള്‍ ബുധനാഴ്ച രാവിലെ സ്വവസതിയില്‍ നടന്നു. സി.പി.ഐ ദേശീയനേതാവ് കെ.ഇ. ഇസ്മായില്‍, നവയുഗം മുന്‍പ്രസിഡന്റ് കെ.ആര്.അജിത്ത്, നവയുഗം കേന്ദ്രകമ്മിറ്റി അംഗം റഹിം തൊളിക്കോട്, പ്രവാസി ഫെഡറേഷന് നേതാക്കള്‍ എന്നിവര്‍ പരേതന് അന്തിമോപചാരം അര്‍പ്പിയ്ക്കാന്‍ എത്തിയിരുന്നു.
സഞ്ചയനം ഞായറാഴ്ച 8.30ന് നടക്കും.