ലോകഫുട്ബോളിന്റെ രാജകുമാരന് ലയണല്‍ മെസ്സി വിവാഹിതനാകുന്നു
ലോകഫുട്ബോളിലെ പുതിയ ഇതിഹാസം എന്നുവിളിക്കുന്ന ലയണല്‍ മെസ്സി വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുറോപ്യന്‍ മാഗസിനായ ഹോളോയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ജൂണ്‍ 30 നാണ് അദ്ദേഹം വിവാഹം കഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മെസ്സിയുടെ ജന്മനാടായ അര്‍ജന്റീനിയയിലെ റൊസാറിയോയില്‍ വെച്ചായിരിക്കും വിവാഹം. ബാര്‍സലോണയില്‍ വെച്ച് വിപുലമായ വിവാഹ സല്‍ക്കാരവും നടത്തും.
ആന്റനെല്ലാ റോക്കുസയോടൊപ്പമാണ് മെസ്സി പത്തു വര്‍ഷമായി താമസിക്കുന്നത്. അര്‍ജന്റീനിയന്‍ മോഡല്‍ കൂടിയായ റോക്കോസയും മെസ്സിയും ബാല്യകാലം മുതലേ സുഹൃത്തുക്കളാണ്. പത്തു വര്‍ഷം ഒരുമിച്ചു ജീവിച്ചതിനുശേഷമാണ് ഔപചാരിക ജീവിതത്തിലേക്ക് ഇരുവരും പ്രവേശിക്കുന്നത്.