പുറത്ത് വന്നത് തെറ്റായ സര്‍ക്കുലറെന്ന് എസ്ബിഐ; വിവാദ ഉത്തരവ് പിന്‍വലിക്കുന്നു
എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കാനുള്ള തീരുമാനം വിവാദമായ സാഹചര്യത്തില്‍ ബാങ്ക് തീരുമാനം പിന്‍വലിക്കുന്നു. തെറ്റായ ഉത്തരവാണ് പുറത്ത് വന്നതെന്നാണ് എസ്ബിഐ നല്‍കുന്ന വിശദീകരണം.
എടിഎം സേവനങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിക്കൊണ്ടുളള ഉത്തരവ് എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്കായി മാത്രം ഇറക്കിയതാണെന്നാണ് ബാങ്ക് അധികൃതര്‍ ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. തിരുത്തിയ സര്‍ക്കുലറും ഉടന്‍ പുറത്തിറക്കുമെന്നും എസ്ബിഐ അറിയിച്ചു.