യൂറോപ്യന്‍ യുവതികള്‍ വില്പനക്ക്: വാങ്ങാന്‍ എത്തുന്നത് ഇന്ത്യാക്കാരും പാക്കിസ്ഥാനികളും
ഫ്രാങ്ക്ഫര്‍ട്ട്/ഗ്ലാസ്‌ഗോ: യൂറോപ്പില്‍ ആണെങ്കിലും ദരിദ്രമായ അവസ്ഥയിലാണ് പല കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും. അതിനാല്‍ തന്നെ അവിടുന്നുള്ള ഞെട്ടിപ്പിക്കുന്ന മനുഷ്യക്കടത്തിന്റെയും മാംസവ്യാപാരത്തിന്റെയും റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളില്‍ ജീവിക്കാന്‍ താത്പര്യമുള്ള ഏഷ്യക്കാര്‍ ഉള്‍പ്പടെയുള്ളവരെ ലക്ഷ്യമിട്ട് വന്‍ മനുഷ്യക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നതായും പെണ്‍വാണിഭം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇവര്‍ സ്ത്രീകളെ ഉപയോഗിക്കുന്നതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
സാം പോളിംഗ് എന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയാണ് കിഴക്കന്‍ യൂറോപ്പുകാര്‍ ഏറെയുള്ള സ്‌കോട് ലന്‍ഡിലെ ഗ്ലാസ്‌ഗോയുടെ പ്രന്തപ്രദേശങ്ങളില്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത്. മികച്ച ശന്പളമുള്ള ജോലിയും താമസവും വാഗ്ദാനം ചെയ്ത് കിഴക്കന്‍ യൂറോപ്പിലെ യുവതികളെ ഇന്ത്യാക്കാര്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വംശജരായ വൃദ്ധന്മാര്‍ക്ക് പാസ്‌പോര്‍ട്ടിനും മറ്റു കാര്യങ്ങള്‍ക്കുമുള്ള തട്ടിപ്പ് വിവാഹത്തിനു വേണ്ടി നല്‍കുന്നതായി ബിബിസി റിപ്പോര്‍ട്ടര്‍ കണ്ടെത്തി.
പെണ്‍കുട്ടികളെ കുടുക്കാനായി ഗ്ലാസ്‌ഗോയിലും മറ്റും നിരവധി ഗൂഡ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഏഷ്യയില്‍ നിന്നുള്ള വൃദ്ധന്മാര്‍ കിഴക്കന്‍ യൂറോപ്പിലെ കൊച്ചുപെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന ഷാം കല്ല്യാണങ്ങള്‍ കൊണ്ട് സ്‌കോട് ലന്‍ഡിലെ വിവാഹ റിക്കാര്‍ഡുകള്‍ നിറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടര്‍ പറയുന്നത്. ഗ്ലാസ്‌ഗോവില്‍ രജിസ്റ്റര്‍ ചെയ്ത എഴുപതിലധികം വിവാഹങ്ങളില്‍ മൂന്നിലൊന്നും ഗോവന്‍ഹില്ലില്‍ ആയിരുന്നു. ഇതില്‍ 40 ശതമാനവും അഞ്ചു വര്‍ഷം പോലും നീളാത്ത ദാന്പത്യമായിരുന്നത്രേ.
കഴിഞ്ഞ വര്‍ഷം, 2016 ല്‍ പെണ്‍വാണിഭ സംഘത്തിന് ഇരയായി തട്ടിപ്പ് വിവാഹത്തിനുവേണ്ടി സ്‌കോട് ലന്‍ഡില്‍ എത്തിയത് 150 ലധികം പേരായിരുന്നെന്ന് ബിബിസി പറയുന്നു. ഇന്ത്യാക്കാരും പാക്കിസ്ഥാനികളുമാണ് തട്ടിപ്പ് വിവാഹത്തിന് വേണ്ടിയുള്ള യൂറോപ്യന്‍ യുവതികളുടെ വലിയ ആവശ്യക്കാര്‍. മയക്കുമരുന്നു വില്‍പ്പന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ട ാക്കുന്ന ബിസിനസ് ആയി ഇത് മാറിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.