ഇന്തോനേഷ്യയില്‍ കടല്‍ തീരത്ത് അജ്ഞാത ജീവിയുടെ മൃതദേഹം ; ഉത്തരം കിട്ടാതെ ശാസ്ത്രലോകം (വീഡിയോ)
ഇന്തോനേഷ്യയിലെ കടല്‍ തീരത്ത് അടിഞ്ഞ ഭീമാകാരനായ കടല്‍ ജീവി ശാസ്ത്രലോകത്തിന് കൌതുകവും അതേസമയം സംശയവും ഉണര്‍ത്തി. മെയ് 10ാം തീയതി ഹുലുങ് കടല്‍ത്തീരത്ത് അടിഞ്ഞ ഭീമാകാര ജീവിയുടെ ജഡമാണ് പരിഭ്രാന്തിയും കൗതുകവുമുണര്‍ത്തിയിരിക്കുന്നത്. ഒരു ആനയേക്കാള്‍ വലിപ്പമുള്ള ജീവിയുടെ ശരീരമാണ് തീരത്ത് അടിഞ്ഞത്. എന്നാല്‍ ഇത് എന്തു ജീവിയുടെ ജഡമാണെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇത്തരമൊരു ജീവിയെക്കുറിച്ച് ആര്‍ക്കും ഇതുവരെ ഒരു അറിവുമില്ല. 15 മീറ്റര്‍ നീളവും ഏകദേശം 35 ടണ്‍ ഭാരവുമുള്ളതാണ് ജീവി. ഗ്രാമവാസികളാണ് വിചിത്ര ജന്തുവിന്റെ ജഡം ആദ്യമായി കണ്ടത്. അസാധാരണ വലിപ്പമുള്ള കണവ ഇനത്തില്‍പ്പെടുന്ന ജീവിയുടേതോ ഭീമാകാരനായ തിമിംഗലത്തിന്റേതോ ആവാം ജഡമെന്നാണ് ജന്തുശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. എന്നാല്‍ ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസിലാകാത്തതാണ് ജീവിയുടെ രൂപം. അതുകൊണ്ടുതന്നെ ഏതു തരം ജീവിയാണ് ഇതെന്ന് ആര്‍ക്കും ഇതുവരെ മനസിലായിട്ടില്ല.