അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ ബില്ലിന്റെ മുഖ്യ ശില്പി സീമാ വര്‍മ്മ
വാഷിംഗ്ടണ്‍ ഡി.സി: ഒബാമ കെയറിന് പകരം ഡൊണാള്‍ഡ് ട്രമ്പ് കൊണ്ട് വരുന്ന പുതിയ ഹെല്‍ത്ത് കെയര്‍ ബില്ലിന്റെ മുഖ്യ ശില്‍പികളില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഇന്ത്യന്‍ അമേരിക്കന്‍ വംളജയായ സീമ വര്‍മ്മയാണ്.മെഡിക്കെയര്‍. മെഡിക്കെയ്ഡ് സര്‍വ്വീസസ് സെന്റേഴ്‌സിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍ കേപ്പിറ്റോള്‍ ഹില്ലില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനേയും, പ്രധാന അമേരിക്കന്‍ ലോ മേകേഴ്‌സിനേയും തുടര്‍ച്ചയായി സന്ദര്‍ശിച്ച് നിലവിലുള്ള ഒബാമ കെയര്‍ റിപ്പീല്‍ ചെയ്യുന്നതിന്റേയും, പുതിയ ഹെല്‍ത്ത് കെയര്‍ കൊണ്ടുവരുന്നതിന്റേയും പ്രാധാന്യം ബോധ്യപ്പെടുത്തുന്നതില്‍ വിജയിച്ചു എന്നതിന്റെ തെളിവാണ് യു എസ് ഹൗസില്‍ ട്രമ്പിനുണ്ടായ വിജയം.
സീമാ വര്‍മ്മയുടെ പങ്കിനെ പ്രസിഡന്‍ര് ട്രമ്പ്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും മുക്ത കണ്ഠം പ്രശംസിച്ചു.ഇന്ത്യന്‍ അമേരിക്കന്‍ വംശജരായ 4 യു എസ് ലോ മേക്കേഴ്‌സ് അമിബേറ, ആര്‍ ഒ ഖന്ന, പ്രമീള ജയ്പാല്‍, രാജാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ പുതിയ ഹെല്‍ത്ത് കെയര്‍ ബില്ലിനെ നഖശിഖാന്തം എതിര്‍ത്ത് ഈ ബില്‍ നിയമമായാല്‍ ഇന്‍ഷ്വറന്‍സ് തുക ഉയരുമെന്നും, ഡിഡക്റ്റബള്‍ വന്ധിക്കമെന്നും ഇവര്‍ ചൂണ്ടിക്കൊടുത്തു.
ഹെല്‍ത്ത് കെയര്‍ ബില്‍ പാസ്സാക്കിയതിന് ശേഷം റോസ് ഗാര്‍ഡനില്‍ ട്രമ്പിനൊപ്പം വേദി പങ്കിടാന്‍ അവസരം ലഭിച്ച ഏക നോണ്‍ പൊളിറ്റിക്കല്‍ അംഗം സീമാ വര്‍മ്മയായിരുന്നു.