വിയന്നയില്‍ മലയാളി കുട്ടികള്‍ക്ക് ബാസ്‌കറ്റ്‌ബോള്‍ പരിശീലനം ആരംഭിച്ചു: താത്പര്യമുള്ള പെണ്‍കുട്ടികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം
വിയന്ന: മലയാളി പെണ്‍കുട്ടികള്‍ക്ക് മാത്രമായി വിയന്നയില്‍ ബാസ്‌കറ്റ്‌ബോള്‍ പരിശീലനം ആരംഭിച്ചു. വിയന്നയിലെ 22-മത്തെ ജില്ലയിലെ ഏര്‍ത്സ്ഹെര്‍സോഗ് കാറ്ല്‍ സ്ട്രാസെ 108ലാണ് പരിശീലനം. എല്ലാ ശനിയാഴ്ചയും രാവിലെ 9.45 മുതല്‍ 12 മണി വരെയായിരിക്കും പരിശീലനം.
മെയ് 13ന് ഫാ. ജോയല്‍ കോയിക്കര പരിശീലനപരിപാടി ഉത്ഘാടനം ചെയ്യുകയും, നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്നുള്ള ആഴ്ച്ചകളില്‍ ഫാ. ജോയല്‍ തന്നെ പരിശീലനത്തിനുള്ള നേതൃത്വം നല്‍കും. മറ്റു പരിശീലകരുടെ സഹായവും ലഭ്യമാകതക്ക രീതിയിലാണ് കോച്ചിംഗ് സംഘടിപ്പിക്കുന്നതെന്ന് കോര്‍ഡിനേറ്റര്‍ സണ്ണി പാലാട്ടി അറിയിച്ചു.
മലയാളി പെണ്‍കുട്ടികള്‍ക്ക് മാത്രമായി കായികമായ എന്തെങ്കിലും പ്രവര്‍ത്തന മണ്ഡലങ്ങള്‍ വേണമെന്ന ചിന്തയില്‍ നിന്നാണ് ബാസ്‌കറ്റ് ബോള്‍ കോച്ചിംഗ് എന്ന ആശയം രൂപപ്പെട്ടത്. താല്‍പര്യമുള്ള മാതാപിതാക്കള്‍ക്കും പരിശീലന പാരിപാടിയില്‍ പങ്കെടുക്കാം.
വിവരങ്ങള്‍ക്ക്: 0699 11690733