ചാലക്കുടിക്ക് വേണ്ടി നിരാഹാര സമരവുമായി ഇന്നസെന്റ് എം പി

കേന്ദ്ര സര്‍ക്കാര്‍ ചാലക്കുടിയെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് നിരാഹാര സമരവുമായി ഇന്നസെന്റ് എംപി. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ റെയില്‍വേ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം എന്നാവശ്യപ്പെട്ടാണ് ഇന്നസെന്റിന്റെ സമരം. കേന്ദ്ര സര്‍ക്കാര്‍ കണ്ണുതുറക്കുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കില്‍ ജനകീയ പങ്കാളിത്തത്തോടെ സമരം ശക്തമാക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ചാലക്കുടി റെയില്‍വേ സ്റ്റേഷനു മുന്നിലാണ് സമരംപാലരുവി എക്‌സ്പ്രസിന് അങ്കമാലി, ചാലക്കുടി, സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കുന്നതുള്‍പ്പെടെ മണ്ഡലത്തിലെ റെയില്‍വേ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കണം എന്നാണ് ഇന്നസെന്റ് ആവശ്യപ്പെടുന്നത്.