കന്യാമറിയത്തിന്റെ ദര്‍ശനം ലഭിച്ച കുട്ടികളെ മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു
ലിസ്ബൻ : കന്യാമറിയത്തിന്റെ ദര്‍ശനം ലഭിച്ച രണ്ട് ഇടയക്കുട്ടികളെ കത്തോലിക്കാ സഭ വിശുദ്ധരായി പ്രഖ്യാപിച്ചു. പോര്‍ച്ചുഗലിലെ ഫാത്തിമയിലാണ് സംഭവം. 1917 മേയ് 13നാണ് മാതാവിന്റെ ആദ്യ ദര്ശനമുണ്ടായതെന്നാണ് കത്തോലിക്കര്‍ വിശ്വസിക്കുന്നത്. ഫ്രാന്‍സിസ്കോ മാര്‍തോ (ഒന്‍പത്), സഹോദരി ജസീന്ത (ഏഴ്), ബന്ധു ലൂസിയ ഡോസ് സാന്റോസ് (10) എന്നിവര്‍ക്ക് ആ വര്‍ഷം ഒക്ടോബര്‍ വരെ എല്ലാ മാസവും 13-ാം തീയതി ദര്‍ശനം ലഭിച്ചതായാണ് വിശ്വാസികള്‍ പറയുന്നത്. സംഭവത്തിെൻറ നൂറാം വാർഷിക ദിനത്തിലാണ് കുട്ടികളെ വിശുദ്ധരായി പ്രഖ്യാപിച്ചത്. സഭയിലെ രക്തസാക്ഷികളല്ലാത്ത വിശുദ്ധരിൽ ഏറ്റവും പ്രായം കുറഞ്ഞവരായിരിക്കും ഇവർ.