വെല്ലൂര്‍ മെഡിക്കല്‍ കോളജ് മാര്‍ത്തോമാ സഭാ സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 31

ന്യൂയോര്‍ക്ക്: വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് മാര്‍ത്തോമാ സഭയുടെ സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമുള്ളവരുടെ പൂരിപ്പിച്ച അപേക്ഷ ഫോറങ്ങള്‍ ഇടവക വികാരിയുടെ സര്‍ട്ടിഫിക്കറ്റ് സഹിതം 2017 മെയ് 31 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പ് സഭാ സെക്രട്ടറി റവ. ഉമ്മന്‍ ഫിലിപ്പ് അറിയിച്ചു.

എം ബി ബി എസ്, ബി പി റ്റി, ഭി എസ് സി ഡയാലിസ് ടെക്‌നോളജി തുടങ്ങിയ കോഴ്‌സുകള്‍ക്കുള്ള പ്രവേശനത്തിനാണ് മാര്‍ത്തോമാ സഭാ സ്പാണ്‍സര്‍ഷിപ്പ് നല്‍കുന്നത്.മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസന പരിധിയില്‍ കേരളത്തില്‍ നിന്നും കുടിയേറി പാര്‍ക്കുന്ന മാര്‍ത്തോമാ സഭാംഗങ്ങള്‍ക്ക് വെല്ലൂര്‍ സി എം എസില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ എത്രയും വേഗം അപേക്ഷ ഫോറം പൂരിപ്പിച്ച് തിരുവല്ലാ സഭാ ആഫീസില്‍ എത്തിക്കേണ്ടതാണ്.

മെയ് 31 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല എന്നും സെക്രട്ടറിയുടെ അറിയിപ്പില്‍ സൂചിപ്പിക്കുന്ന 500 രൂപയാണ് അപേക്ഷ ഫാറത്തിന് വിലയായി നല്‍കേണ്ടത്.കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഉമ്മന്‍ ഫിലിപ്പ് (സഭാ സെക്രട്ടറി).