ഫെബിന് പുത്തന്‍പുരയില്‍ അപകടത്തില്‍ നിര്യാതനായി
വിയന്ന: പുത്തന്‍പുരയില്‍ ഫെലിക്സ്, മാര്‍ട്ടീന ദമ്പതികളുടെ പുത്രന് ഫെബിന് അപകടത്തില്‍ (28) നിര്യാതനായി. ജര്‍മ്മനിയില്‍ പഠിക്കുന്ന ഫ്ലെമിംഗിന്റെ ജ്യേഷ്ഠനാണു ഫെബിന്. ഫെബിന്റെ വിവാഹം ആഗസ്റ്റില്‍ നടത്താനിരിക്കെയാണ് മരണം അദ്ദേഹത്തെ കവര്‍ന്നത്.
മരണവിവരം അറിഞ്ഞു വിയന്ന മലയാളികള്‍ കുടുംബത്തെ ആശ്വസിപ്പിക്കാനും, അനുശോചനം അറിയിക്കാനും എത്തിക്കൊണ്ടിരിക്കുകയാണ്. പരേതനുവേണ്ടിയുള്ള വി. കുര്‍ബാന മെയ് 16ന് വൈകിട്ട് 7.30ന് സ്റ്റാറ്റ്ലൗ ദേവാലയത്തില്‍ നടക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും.