സൈബര്‍ ആക്രമണം മുന്‍കൂട്ടി പ്രതീക്ഷിച്ചിരുന്നതായി കേരള പോലീസിന്റെ സൈബര്‍ ഡോം

തിരുവനന്തപുരം: ലോകമാകമാനം സൈബര്‍ ആക്രമണം നേരിടുന്നത് തടയാനായി കേരള പൊലീസിന് കീഴിലെ സൈബര്‍ ഡോം നേരത്തെ മുന്‍കരുതല്‍ എടുത്തിരുന്നു. ഇതിന് വേണ്ടി സൈബര്‍ ഡോമില്‍ റാന്‍സം വെയര്‍ സ്‌കൂള്‍ ആരംഭിച്ചും നിരീക്ഷണം ആരംഭിച്ചിരുന്നു.

മാസങ്ങള്‍ക്ക് മുന്‍മ്പ് തന്നെ റാന്‍സംവെയര്‍ സോഫ്റ്റ് വെയര്‍ ആക്രമണം സൈബര്‍ കുറ്റവാളികള്‍ ആരംഭിച്ചിരുന്നു. ചൈന, ആസ്‌ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിലെ ആശുപത്രികള്‍, ഹോട്ടലുകള്‍ കേന്ദ്രികരിച്ചായിരുന്നു ഈ ആക്രമണങ്ങള്‍. പ്രത്യേക താല്‍പര്യങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാത്ത സൈബര്‍ കുറ്റവാളികള്‍ എത് രാജ്യത്തില്‍ ആക്രമണം നടത്താനായി തിരഞ്ഞെടുക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് സൈബര്‍ ഡോം ഇതിന് കീഴില്‍ റാന്‍ സംവെയര്‍ സ്‌കൂള്‍ ആരംഭിച്ചത്.

ഇതിനായി തുടര്‍ച്ചയായി നിരീക്ഷണം നടത്തുന്നതിന് വേണ്ടി പ്രത്യേക ടീം രൂപീകരിച്ച് നിരീക്ഷണങ്ങള്‍ ശക്തമായി. റാന്‍സംവെയര്‍ ആക്രമണം തടയാന്‍ രാജ്യത്തെ തന്നെ ആദ്യ സ്‌കൂളാണ് സൈബര്‍ ഡോമിന് കീഴിലുള്ളതെന്ന് സൈബര്‍ ഡോം മേധാവി ഐ.ജി മനോജ് എബ്രഹാം പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
മനോജ് എബ്രഹാം ഐ.പി.എസ്, ഐ.ജി സൈബര്‍ ഡോo- 9497998993
അനില്‍കുമാര്‍- സി.ഐ.സൈബര്‍ ഡോം- 9400333226