സോഷ്യല്‍ മീഡിയയില്‍ ഒബാമയ്ക്കുനേരേ വധഭീഷണി മുഴക്കിയിതിനു 63 മാസം തടവ്
ഒറിഗണ്‍: സോഷ്യല്‍ മീഡിയയില്‍ ഒബാമയെ വധിക്കുമെന്നു ഭീഷണി മുഴക്കിയ 62 വയസുകാരന് ജോണ്‍ റൂസിനു ഇനി അഞ്ചുവര്‍ഷത്തിലധികം ജയിലില്‍ കഴിയേണ്ടിവരും. യു.എസ് ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജി മൈക്കിള്‍ മെയ് 12-നു വെള്ളിയാഴ്ചയാണ് വിധി പ്രഖ്യാപിച്ചത്.
ഭീഷണിപ്പെടുത്തി ട്വിറ്ററിലും ഫേസ്ബുക്കിലും ഇട്ട പോസ്റ്ററുകള്‍ ഇത്രയും ഗൗരവമായിരിക്കുമെന്നു കരുതിയില്ലെന്നു പ്രതി കോടയില്‍ പറഞ്ഞു. കൈയ്യില്‍ തോക്കേന്തി പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ (ഫേസ്ബുക്ക്) എഫ്ബിഐ ഏജന്റിനെതിരേയും ഭീഷണി മുഴക്കിയിരുന്നു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്ക് ഒരു മുന്നറിയിപ്പു കൂടിയാണ് ഈ വിധി പ്രഖ്യാപനം. കളി കാര്യമായപ്പോള്‍ പ്രതിക്ക് ലഭിച്ച ശിക്ഷ 63 മാസമാണ്.
അഞ്ചുവര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തീകരിച്ചതിനുശേഷം മൂന്നുവര്‍ഷം പോലീസിന്റെ നിരീക്ഷണത്തില്‍ കഴിയേണ്ടിവരുമെന്നു യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റീസിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.