സ്‌റ്റൈല്‍ മന്നന്‍ രാഷ്ട്രീയത്തിലേയ്‌ക്കോ? അഴിമതിക്കാരെ അടുപ്പിക്കില്ലെന്ന് പ്രസ്താവന

ചെന്നൈ: തമിഴ് സിനിമ ലോകത്തെ അതികായന്‍ രജനീകാന്ത് രാഷ്ട്രീയ പ്രേവേശത്തിലേക്കുള്ള ആരാധകര്‍ക്ക് സൂചന നല്‍കി. എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാന് അദ്ദേഹം ആരാധകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്.

മനസ് തുറന്ന രജനി എല്ലാം ദൈവം തീരുമാനിക്കുന്നതുപോലെ സംഭവിക്കുമെന്നു പറഞ്ഞു. ഞാനൊരു നടനാണിപ്പോള്‍. എന്നാല്‍ ഏതുനിയോഗം ഏറ്റെടുക്കേണ്ടിവന്നാലും ഏറ്റവും സത്യസന്ധമായി നിറവേറ്റും. രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അഴിമതിക്കാരെ അടുപ്പിക്കില്ല. അത്തരക്കാരെ മാറ്റി നിര്‍ത്തുമെന്നും രജനീകാന്ത് പറഞ്ഞു.

ആരാധകരെ കാണാനായി കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ എത്തിയപ്പോഴാണ് രാഷ്ട്രീയ പ്രേവേശം അടുക്കുന്ന രീതിയില്‍ രജനി സംസാരിച്ചത്.