വേള്‍ഡ് മലയാളി ഫെഡറേഷന്റെ കേരള നോര്‍ത്ത് സോണിന് ഉജ്ജ്വല തുടക്കം: ഭാരവാഹികളെ പരിചയപ്പെടാം

കോഴിക്കോട്: മാതൃദിനത്തോട് ആനിബന്ധിച്ചു കോട്ടൂളി ഹോം ഓഫ് ലവില്‍ നടന്ന സമ്മേളനത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ കേരള നോര്‍ത്ത് സോണ്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹോം ഓഫ് ലവ് എന്ന അഗതി മന്ദിരത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ കേന്ദ്ര മന്ത്രിയും പര്‍ലമെന്റ് അംഗവുമായ എം. പി വീരേന്ദ്രകുമാര്‍ സോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

സംഘടനയുടെ ഗ്ലോബല്‍ കോഓഡിനേറ്റര്‍ പ്രിന്‍സ് പള്ളികുന്നേല്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓഡിനേറ്റര്‍ അഡ്വ. ശ്രീജിത്ത് കുമാര്‍ സ്വാഗതപ്രസംഗം നടത്തി. ശ്രീ ജോസ് വയലില്‍, ശ്രീ മാത്യു സെബാസ്റ്റ്യന്‍ ശ്രീ രാജു , ഗിരീഷ് സി പി പാലം തുടങ്ങി നിരവധി പേര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശ്രീമതി സീന ഷാനവാസ് നന്ദി പറഞ്ഞു.

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേരള നോര്‍ത്ത് സോണ്‍ തിരിച്ചിരിക്കുന്നത്. നോര്‍ത്ത് സോണ്‍ കമ്മിറ്റിയ്ക്ക് വേണ്ടി തിരഞ്ഞെടുത്ത പ്രതിനിധികളുടെ പേരുവിവരങ്ങള്‍ ചുവടെ:

അസ്ലം ബക്കര്‍, സക്കീര്‍ ഹുസൈന്‍, ഗിരീഷ് പി സി പാലം, സലിം കിഴിശ്ശേരി, ഡോ. ജയേഷ്, ഡോ. അനൂപ് കുമാര്‍ എന്നിവരെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു.

അഡ്വക്കേറ്റ് ശ്രീജിത്ത് കുമാര്‍ (പ്രസിഡന്റ്), സീന ഷാനവാസ് (സെക്രട്ടറി), ഡോയി മാത്യു ട്രഷറര്‍), ജോയ് വയലില്‍ (നോര്‍ത്ത്‌ സോണ്‍ കോഓഡിനേറ്റര്‍), മുഹമ്മദ്‌ഷെരീഫ്(വൈസ് പ്രസിഡണ്ട്, മലപ്പുറം), ഇന്ദു പ്രഭ (വയനാട്), നവീന സുഭാഷ് (കോഴിക്കോട്), സണ്ണി സി.എം.(കണ്ണൂര്‍), ഷീബാ പ്രകാശ്(സെക്രട്ടറി, കോഴിക്കോട്), നാസറുദ്ധീന്‍ (കാസര്‍ക്കോഡ്), പയസ് ജോണ്‍ (മലപ്പുറം), ഷാഹുല്‍ ഹമീദ് (ഹ്യൂമാനിറ്റി കണ്‍വീനര്‍), റസീന റഫീഖ് (ഹ്യുമാനിറ്റി ജോയിന്റ് കണ്‍വീനര്‍), ദീപ പെരിന്തല്‍മണ്ണ, സലാം കുന്നോത്ത്, സുപ്രിയ (മീഡിയ കണ്‍വീനര്‍), ശശി കീഴരിയൂര്‍ (മീഡിയാ ജോയിന്റ് കണ്‍വീനര്‍), പ്രവീണ അശ്വതി, മണിദാസ് എന്നിവരെ മുഖ്യ ഭാരവാഹികളെയും എതിരില്ലാതെ തിരഞ്ഞെടുത്തു.

ഇവരെ കൂടാതെ 10 അംഗ എക്‌സികുട്ടീവ് കമ്മിറ്റി അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി വിപുലമായ കമ്മിറ്റിയാണ് നോര്‍ത്ത് സോണിനുവേണ്ടി രൂപം നല്‍കിയിരിക്കുന്നത്.