ഹിറ്റ്‌ലറും, ഇവാ ബ്രൗണും മക്കളുടെ പേര്..നാല്പത്തിരണ്ടുകാരന്‍ കുടുങ്ങി

ജര്‍മ്മനി: മകന് അഡോള്‍ഫ് ഹിറ്റ്ലര്‍ എന്നും മകള്‍ക്കു ഇവാ ബ്രൗണ്‍ എന്നും പേരിട്ട് തന്റെ ആരാധനാ മൂര്‍ത്തിയയോട് കൂറ് പുലര്‍ത്തിയ ഇസഡോര്‍ ഹീത്ത് കാംബല്‍ എന്ന അമേരിക്കയിലെ ന്യു ജേഴ്‌സിക്കാരന് മക്കളെയും നഷ്ട്ടപ്പെട്ടു.ശിഷ്ടകാലം അകത്തും കിടക്കേണ്ട അവസ്ഥയിലായി.

ഹിറ്റ്‌ലറുടെ കുപ്പായവും വേഷവും ഒക്കെയായി കുറെ നാളുകളായി വ്യത്യസ്തനായി ജീവിച്ചിരുന്ന ഇയാള്‍ മക്കളുടെ പിറന്നാള്‍ കേക്കില്‍ പോലും ചരിത്രത്തില്‍ ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയുടെ പേരെഴുതി ചേര്‍ത്തിരുന്നു. ഒടുവില്‍ നാട്‌സി ഏകാധിപധിയെക്കുറിച്ചു ഇയാള്‍ ഒരു ഡോക്കുമെന്ററി തയാറാക്കിയതോടെ സാമൂഹ്യ ക്ഷേമ വകുപ്പ് ഇടപെട്ടു. ഇയാളുടെ രണ്ടു കുട്ടികളെയും ശിശുസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തിലാക്കി. അയാള്‍ക്കെതിരെ നിയമ നടപടികളും സ്വീകരിച്ചു.

എന്നാല്‍ ഇതിനെതിരെ പോരാടുവാനാണ് അഡോള്‍ഫിന്റെ അനുയായിയുടെശ്രമം. ‘എന്നെ ഒരു ചവറുകൂന പോലെയാണ് സര്‍ക്കാര്‍ കാണുന്നത്. എന്റെ മകന് അഡോള്‍ഫ്ഹിറ്റ്‌ലര്‍ ഹീത്ത് കാംബല്‍ എന്നും മകള്‍ക്കു ഇവാ ബ്രൗണ്‍ ഹീത്ത് കാംബല്‍ എന്നും പേരിട്ടതും കാരണം അവരെ സര്‍ക്കാരിന് ഏറ്റെടുക്കുവാന്‍ നിയമവുമില്ലന്നും അവര്‍ അങ്ങിനെ തന്നെ അറിയപ്പെടാന്‍ അവസാനം വരെ പോരാടും എന്നുമാണ്. ആര്യന്‍ ആധിപധ്യം നില നീക്കണമെന്ന് കൂടി വാദിക്കുന്ന നമ്മുടെ നിയോ നാട്‌സി പ്രഖ്യാപിച്ചിരിക്കുന്നത്.