തന്നെ പറ്റിച്ച ശേഷം മറ്റൊരു വിവാഹത്തിന് തയ്യാറായ കാമുകനെ യുവതി കല്യാണ മണ്ഡപത്തില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി
ബുന്ദേല്‍ഖന്ദ്: തന്നെ പറ്റിച്ചിട്ട് മറ്റൊരു വിവാഹത്തിന് തയ്യാറായ യുവാവിന് മുന്‍കാമുകി നല്‍കിയത് വ്യത്യസ്തമായ മറുപടി. വിവാഹമണ്ഡപത്തില്‍ നിന്നും കാമുകി യുവാവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി . ഉത്തര്‍പ്രദേശിലെ ബുന്ദേല്ഖന്ദില് ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. അശോക് യാദവ് എന്ന യുവാവിനെയാണ് കാമുകിയും സംഘവും തട്ടികൊണ്ടുപോയത്. അശോക് യാദവ് മുന്‍പ് കാമുകിയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നു. തുടര്‍ന്നാണ് മറ്റൊരു വിവാഹത്തിന് തയ്യാറായത്.വിവാഹ ചടങ്ങു നടക്കുന്ന വേദിയിലേക്ക് കാറില്‍ വന്നിറങ്ങിയ യുവതി വരനെ തോക്ക് ചൂണ്ടി നിര്‍ത്തി തട്ടികൊണ്ടുപോവുകയായിരുന്നു. രണ്ടു ചെറുപ്പക്കാര്‍ക്കൊപ്പമാണ് യുവതി വിവാഹ മണ്ഡപത്തിലെത്തിയത്. അതേസമയം, വിവാഹം മുടങ്ങിയത് ഭാഗ്യമായാണ് കാണുന്നതെന്നായിരുന്നു വധുവിന്റെ പ്രതികരണം. വരനെ തട്ടികൊണ്ടുപോയെന്ന രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.