മാലേഗാവില്‍ ബിജെപി മത്സരിപ്പിക്കുന്നത് 45 മുസ്ലിം സ്ഥാനാര്‍ത്ഥികളെ

മാലേഗാവ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി 45 മുസ്ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നു. 77 സീറ്റുകളില്‍ ആണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും മുസ്ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു അമിത് ഷാ ഉള്‍പ്പടെയുള്ള ബിജെപി നേതൃത്വം.

ഇക്കുറി കോര്‍പ്പറേഷന്‍ ഭരണം വന്‍ ഭൂരിപക്ഷത്തോടെ പിടിക്കുക എന്ന ഉറച്ച വിശ്വാസത്തോടെയാണ് ബിജെപി മത്സരിപ്പിക്കുന്ന 77 പേരില്‍ 45 പേരും മുസ്ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. 2012 ലെ മാലേഗാവ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി 24 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മുഴുവന്‍ സീറ്റിലും പരാജയപ്പെട്ടിരുന്നു എന്നതും ശ്രദ്ധേയമാണ്.

യുപി നിയമസഭയും മുംബൈ കോര്‍പ്പറേഷനും വന്‍ ഭൂരിപക്ഷത്തോടെ ജയിപ്പിച്ച അമിത്ഷായുടെ ചാണക്യ തന്ത്രങ്ങള്‍ മാലേഗാവിലും അലയടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.