ഇന്ത്യാനയില്‍ നിന്നും ആദ്യമായി സിക്ക് പോലീസ് ഓഫീസര്‍
ഇന്ത്യാന: ഇന്ത്യാന പോലീസ് മെട്രോ പോലീറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചരിത്രത്തിലാദ്യമായി സിക്ക് അമേരിക്കന്‍ വംശജന്‍ പോലീസ് ഓഫീസറായി ചുമതലയേറ്റു.ഡിപ്പാര്‍ട്ട്‌മെന്റ് റിക്രൂറ്റ് ക്ലാസ്സില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത 26 കാരനായ മിറ്റന്‍ കട്ടോക്ക് സിക്ക് ദമ്പതിമാര്‍ക്ക് അമേരിക്കയില്‍ ജനിച്ച മകനാണ്.
ചെറുപ്പത്തില്‍ തന്നെ പോലീസ് ഓഫീസറാകണമെന്ന ആഗ്രഹം സഫലമായതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ് പോലീസ് ഓഫീസറായി ചുമതലയേറ്റതിന് ശേഷം നടത്തിയ ടി വി അഭിമുഖത്തില്‍ മിറ്റന്‍ പറഞ്ഞു.
നൂറ് കണക്കിന് അഭിനന്ദന സന്ദേശങ്ങളാണ് തനിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും, തന്റെ കഴിവിന്റെ പരമാവധി പോലീസ് ഓഫീസര്‍ എന്ന നിലയില്‍ സമൂഹ നന്മക്കായി പ്രവര്‍ത്തിക്കുമെന്നും മിറ്റര്‍ പറഞ്ഞു.
ഇന്ത്യാന പോലീസില്‍ ഇതാദ്യമായമെങ്കിലും പല സംസ്ഥാനങ്ങളിലും സിക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്ടിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് ഉള്‍പ്പെടെ ചില സ്ഥലങ്ങളില്‍ ടര്‍ബനും, താടിയും വെക്കുന്നതിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ അമേരിക്കന്‍ പോലീസില്‍ പ്രവേശിക്കുന്നത് അഭിനന്ദനാര്‍ഹവും, അഭിമാനാര്‍ഹവുമാണെന്നും മിറ്റന്‍ കൂട്ടിച്ചേര്‍ത്തു.