ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വൈശാഖ മാസാചരണംശ്രേദ്ധേയമാകുന്നു: ലണ്ടന്‍ മലയാളികള്‍ക്ക് വിഷ്ണു പ്രീതിനേടാനായിചടങ്ങുകള്‍

ഗുരുവായൂര് ഉള്‌പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം അതീവ പ്രാധാന്യത്തോടെആചരിച്ചു വരുന്ന വൈശാഖപുണ്യമാസം ആരംഭിച്ചിരിക്കുന്നു. ഈശ്വരാരാധനയ്ക്ക് വിശിഷ്യാ വിഷ്ണു ആരാധനയ്ക്ക് ശ്രേഷ്ഠമായ മാസങ്ങളാണ്മാഘം, വൈശാഖം, കാര്ത്തികം എന്നിവ. ഈ മൂന്നുമാസങ്ങളില് അതിശ്രേഷ്ഠമാണ് വൈശാഖം.

മാധവന് (വിഷ്ണുവിനു) പ്രിയങ്കരമായതിനാല് മാധവ മാസം എന്നും വൈശാഖംഅറിയപ്പെടുന്നു. പൗര്ണ്ണമി ദിനത്തില് വിശാഖം നക്ഷത്രം വരുന്ന മാസമാണു വൈശാഖം. വൈശാഖത്തില് പ്രഭാതസ്നാനത്തിനു വളരെയധികം പ്രാധാന്യം കല്പ്പിച്ചിരിക്കുന്നു. മഹാവിഷ്ണു പ്രീതി നേടാന് വൈശാഖസ്നാനത്തിനു തുല്യമായ മറ്റ് പുണ്യകര്മ്മമില്ല. വൈശാഖമാസത്തില് ത്രിലോകങ്ങളിലുമുള്ള സര്വതീര്ത്ഥങ്ങളുടേയും സാന്നിധ്യംഎല്ലാ നദികളിലും, ജലാശയങ്ങളിലും സൂര്യോദയം കഴിഞ്ഞ് ആറു നാഴിക വരെഉണ്ടാകും എന്നതിനാല് പ്രാതഃസ്നാനം സര്വതീര്ത്ഥസ്നാന ഫലം നല്കുന്നു.

ദാനകര്മ്മങ്ങള്ക്ക് അനുയോജ്യമാസവുമാണ് വൈശാഖം. വൈശാഖ ദാനങ്ങളില്ഏറ്റവും പ്രധാനപ്പെട്ടത് ജല ദാനമാണ്. ഗ്രീഷ്മ ഋതുവില്(വേനല്ക്കാലം) ആണു വൈശാഖ മാസം. വേനല്ക്കാലത്ത് ഏറ്റവുംആവശ്യമായത് എന്തെന്ന് മനസ്സിലാക്കിയാണു വൈശാഖ മാസത്തിലെ ദാനങ്ങള്ചിട്ടപ്പെടുത്തിയിരിക്കുന്നത്. വൈശാഖ മാസം കേരളത്തിലും ഭക്തി പൂര്വം ആചരിച്ചിരുന്നു. ഗുരുവായൂര്ഉള്‌പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളില് വൈശാഖപുണ്യകാലം ആചരിക്കുന്നപതിവുണ്ട്. വൈശാഖക്കാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളില് ഉടനീളം ശ്രീമദ് ഭാഗവതസപ്താഹങ്ങള് നടത്തിക്കാണാറുണ്ട്. ഭാഗവത പാരായണത്തിന് ഏറ്റവും ഉത്തമമെന്നു കരുതപ്പെടുന്ന ഈ കാലത്ത് ഇത്ആരംഭിക്കാന് താല്പ്പര്യമുള്ള എല്ലാ സജ്ജനങ്ങള്ക്കും തുടങ്ങാം.

ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വൈശാഖമാസാചരണം വളരെവിപിലമായാചടങ്ങുകളോടെയും, അതോടൊപ്പം പരംമ്പരാഗതമായ ആചാരാനുഷ്ടാനങ്ങളോടെ ആണ് ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. അതില്‍ പ്രാധാന്യം തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനാല്‍ വിരചിതമായ ഭഗവാദംകിളിപ്പാട്ടിലെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍ ലണ്ടന്‍ മലയാളികള്‍ക്ക്അനുഭവവേദ്യമാക്കുകയും, ശ്രീകൃഷ്ണനാമജപവും ഭജനയും,അതിനോടൊപ്പംവൈശാഖമാസാചരണത്തിന്റെ ആവശ്യകതയും അതിലൂടെ നമ്മുടെ ഹൈദവസംസ്‌കാരത്തില്‍ ആചാരഅനുഷ്ടാനങ്ങളുടെ പ്രാധാന്യം എന്നിവയും. ഈ വൈശാഖമാസാചരണം ലണ്ടണ്‍ മലയാളികള്‍ക്ക് അനുഭവവേദ്യം ആക്കുമെന്നപ്രീതിക്ഷയുമായി ലണ്ടനിലെ ഓരോ ഹൈന്ദവ വിശ്വാസികളും കാത്തിരിക്കുകയാണ്‌ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഓരോ സത്സംഗിനുമായി.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി:
Suresh Babu 07828137478,
Subhash Sarkara 07519135993
Jayakumar Unnithan 07515918523

Date: 27/05/2017
Venue Details:
West Thornton Community Centre
731-735, London Road, Thornton Heath, Croydon. CR76AU
Facebook.com/londonhinduaikyavedi
Email:londonhinduaikyavedi@gmail.com