അതിസാഹസിക രംഗം ചിത്രീകരിക്കുന്നതിനിടെ പാര്‍വ്വതി രതീഷിന് പരിക്ക്
അന്തരിച്ച നടന് രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. പാര്‍വ്വതി രതീഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലെച്ച്മിയുടെ ക്ലൈമാക്സ് സംഘട്ടനരംഗം ചിത്രീകരിക്കുന്നിതിനിടയിലാണ് നടിയ്ക്ക് പരിക്കേറ്റത്.
തലയുടെ പിന്‍ഭാഗത്തായി പരിക്കു പറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ബ്രൂസ്ലീ രാജേഷാണ് സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എല്ലാ രംഗങ്ങളും പാര്‍വ്വതി ഡ്യൂപ്പിലാതെയാണ് അഭിനയിച്ചിരുന്നെതന്നാണ് വിവരം.