വധുവിന് സൌന്ദര്യമില്ല എന്ന പേരില്‍ വിവാഹത്തില്‍ നിന്നും പിന്മാറിയ വരനെ നാട്ടുകാര്‍ ബന്ദിയാക്കി
താലിചാര്‍ത്തിയ ശേഷം വധുവിനു സൌന്ദര്യം ഇല്ല എന്നും പറഞ്ഞു വിവാഹത്തില്‍ നിന്നും പിന്മാറിയ വരനെ നാട്ടുകാര്‍ ബന്ദിയാക്കി.മാസങ്ങള്‍ക്ക് മുമ്പ് തന്നെ തരുണ്‍പൂര്‍ സ്വദേശി ആയി ജയപ്രകാശിന്റെയും ഗാസിപൂര്‍ സ്വദേശിയായ യുവതിയുടേയും വിവാഹം ഉറപ്പിച്ചിരുന്നു. താലികെട്ടിന് സമാനമായ ബാരാത്ത് എന്ന ചടങ്ങ് നടന്നതിന് പിന്നാലെയാണ് വധുവിനെ സ്വീകരിയ്ക്കാന്‍ തയ്യാറല്ലെന്ന് ജയപ്രകാശ് പറയുന്നത്. വധുവിന് സൗന്ദര്യം ഇല്ല എന്ന പേരിലാണ് കല്യാണം വേണ്ടാ എന്ന തീരുമാനത്തില്‍ ഇയാള്‍ എത്തിയത്. ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഈ വിവാഹത്തിന് സമ്മതിച്ചതെന്നും യുവാവ് പറഞ്ഞു. സുന്ദരിയാല്ലാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ കൂട്ടുകാരും നാട്ടുകാരും കളിയാക്കുമെന്നാണ് ഇയാള്‍ കാരണമായി പറഞ്ഞത്. എന്നാല്‍ വരന്‍റെ ആവശ്യം അറിഞ്ഞ ജനങ്ങള്‍ വരനെയും കൂട്ടരെയും ബന്ദിയാക്കുകയായിരുന്നു.തുടര്‍ന്ന്‍ പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. പോലീസിനു മുന്നില്‍ ആദ്യം വിവാഹത്തിന് സമ്മതിക്കാത്ത വരന്‍ തുടര്‍ന്ന്‍ പോലീസ് അറസ്റ്റ് ചെയ്യും എന്ന നില എത്തിയ സമയം സമ്മതിക്കുകയായിരുന്നു.