വിശപ്പുമാറ്റാന്‍ വേണ്ടി ഭക്ഷണം മോഷ്ട്ടിച്ച കുട്ടികളെ തല മുണ്ഡനം ചെയ്തു നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു

താനെ ഉല്ലാസ്  നഗര്‍ പട്ടണത്തിലെ പ്രേംനഗറിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന  സംഭവം അരങ്ങേറിയത്. എട്ടും ഒമ്പതും വയസായ രണ്ടു കുട്ടികള്‍ക്കാണ്  ദുരനുഭവമുണ്ടായത്. സുഹൃത്തുക്കളായ കുട്ടികള്‍ വീടിനു സമീപത്തെ ബേക്കറിയില്‍ കയറി ഉടമയുടെ അനുവദമില്ലാതെ ഒരു പാക്കറ്റ്  നുറുക്ക്  എടുത്ത്  കഴിക്കുകയായിരുന്നു. ഇത്  കണ്ട്  ദേഷ്യം മൂത്ത ബേക്കറി ഉടമ കുട്ടികളെ പിടിച്ചു വച്ചു. തുടര്‍ന്ന്  ഉടമയും മക്കളും ചേര്‍ന്ന്  കുട്ടികളുടെ തല മുണ്ഡനം ചെയ്ത്  നഗ്നരാക്കി ചെരുപ്പുമാല അണിയിക്കുകയും തുടര്‍ന്ന്  തെരുവിലൂടെ നടത്തിക്കുകയുമായിരുന്നു. വിവരമറിഞ്ഞ കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ബേക്കറി ഉടമയായ മെഹമൂദിനെയും മക്കളായ ഇര്‍ഫാനെയും സലിമിനെയും പെലീസ്  അറസ്റ്റ്  ചെയ്തു.